അഫ്‌ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണം 500 കടന്നു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 2,000ലേറെ പേർക്ക് ഭൂചനത്തിൽ പരിക്കേറ്റെന്നും താലിബാൻ സർക്കാർ അറിയിച്ചു.

അഫ്‌ഗാനിസ്ഥാൻ്റെ കിഴക്കൻ മേഖലയിലുണ്ടായ ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 12.45 ഓടെയാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്താൻ്റെ തെക്കുകിഴക്കൻ ഭാഗത്ത് 160 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.

Related Posts