ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വൻ്റി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 118 റൺസ് വിജയലക്ഷ്യം 25 പന്തുകൾ ശേഷിക്കെ ആതിഥേയർ മറികടന്നു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (2-1)

ഓപ്പണർമാരായ അഭിഷേക് ശർമ 18 പന്തിൽ 35 റൺസെടുത്തും ശുഭകൻ ഗിൽ 28 പന്തിൽ 28 റൺസെടുത്തും പുറത്തായി. ഇരുവരും ഒന്നാം വിക്കറ്റിൽ 5.2 ഓവറിൽ 60 റൺസാണ് അടിച്ചെടുത്തത്. നായകൻ സൂര്യകുമാർ യാദവാണ് (11 പന്തിൽ 12) പുറത്തായ മറ്റൊരു താരം. 34 പന്തിൽ 26 റൺസുമായി തിലക് വർമയും നാലു പന്തിൽ 10 റൺസുമായി ശിവം ദുബെയും പുറത്താകാതെ നിന്നു.

Related Posts