അ​ടു​ത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. സൂ​ര്യ​കു​മാ​ർ യാ​ദ​വ് നാ​യിക്കും. അ​ക്സ​ർ പ​ട്ടേ​ലാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ‌.

സ​ഞ്ജു സാം​സ​ൺ ടീ​മി​ൽ ഇ​ടം നേ​ടി​യ​പ്പോ​ൾ പരുക്കേറ്റ ശു​ഭ​മാ​ൻ ഗി​ല്ലി​ന് ടീ​മി​ലെ​ത്താ​നാ​യി​ല്ല. സ​ഞ്ജു​വി​നെ പ്ര​ധാ​ന വി​ക്ക​റ്റ് കീ​പ്പ​റും ഓ​പ്പ​ണ​റു​മാ​യി ടീ​മി​ൽ നി​ല​നി​ര്‍​ത്തി​യപ്പോൾ ഇ​ഷാ​ന്‍ കി​ഷ​ന്‍ ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യി ടീ​മി​ലെ​ത്തി. ലോകകപ്പിനൊപ്പം അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലും ഇതേ ടീം തന്നെയാണ് കളിക്കുക.

പേ​സ​ര്‍​മാ​രാ​യി ജ​സ്പ്രീ​ത് ബു​മ്ര​യും അ​ര്‍​ഷ്ദീ​പ് സിം​ഗും ഹ​ര്‍​ഷി​ത് റാ​ണ​യും ത​ന്നെ ലോ​ക​ക​പ്പ് ടീ​മി​ലും തു​ട​രും. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും 15 അം​ഗ ടീ​മി​ലെ​ത്തി.

Related Posts