ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഉത്സവം നാളെ കൊടിയേറും. നാളെ ഭക്തജനസമിതിയുടെ നേതൃത്വത്തിൽ താലപ്പൊലിയോടു കൂടിയ ഘോഷയാത്ര ഉണ്ടായിരിക്കും.
ഡിസംബർ 22-ന് പള്ളിവേട്ട, 23-ന് അബിക്കരെ മേദരഹള്ളി അയ്യപ്പ സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ ആറാട്ടുകുളത്തിൽ ആറാട്ടും നടത്തും. 27-ന് മഹാ അന്നദാനമുണ്ടായിരിക്കും.