മൈസൂരു സെൻട്രൽ ജയിലിൽ ലഹരിവിൽപ്പനക്കേസിൽ തടവിൽക്കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മാതാപിതാക്കൾ അടക്കം മൂന്നുപേർ അറസ്റ്റിൽ. മൈസൂരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ, എം. സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ഉമേഷിൻ്റെയും രൂപയുടെയും മകൻ ആനന്ദ് ലഹരിവിൽപ്പനക്കേസിൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. ആനന്ദിന് വസ്ത്രമെത്തിക്കാനാണ് മാതാപിതാക്കൾ ജയിലിലെത്തിയത്. സുരക്ഷാപരിശോധനയ്ക്കിടെ ആനന്ദിന് നൽകാൻ കൊണ്ടുവന്ന ജീൻസിൻ്റെ കീശയിൽ കാർബൺ പേപ്പറിൽ പാക്കുചെയ്ത പേസ്റ്റ് രൂപത്തിലുള്ള ആറുപൊതി കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ജയിൽ ഗാർഡിൻ്റെ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.