യശ്വന്തപുര സിഎംടിഐ ജംക്ഷനിലെ കുരുക്ക് ഒഴിവാക്കാൻ നാളെ മുതൽ 21 വരെ ട്രാഫിക് പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
തുമക്കുരു റോഡിൽ ഗൊരഗുണ്ട പാളയ ജംക്ഷൻ ഭാഗത്തു നിന്നു രാജ്കുമാർ സമാധി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ സിഎംടിഐ ജംക്ഷനിൽ നിന്ന് ഇടത്തേക്കു തിരിയണം. തുമക്കുരു റോഡിൽ എസ്ആർഎസ് ജംക്ഷൻ ഭാഗത്തു നിന്നു രാജ്കുമാർ സമാധി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ സിസിഎംടിഐ ജംക്ഷനിൽ നിന്നു വലത്തേക്കു തിരിയണം. ഗൊരഗുണ്ടപാളയയിൽ നിന്നു വരുന്ന വാഹനങ്ങൾ വലത്തേക്കു തിരിഞ്ഞു സിഎംടിഐ ജംക്ഷനിലേക്കു പോകണം. ഔട്ടർ റിങ് റോഡിൽ രാജ്കു മാർ സമാധി ഭാഗത്തു നിന്നു ഗൊരുഗുണ്ടെപാളയ ജംക്ഷനിലേക്കു പോകുന്ന വാഹനങ്ങൾ ഗോകുൽദാസ് എക്സ്പോർട് ഗാർമന്റ്സ് ജംക്ഷനിൽ നിന്നു വലത്തേക്കു തിരിയണം.