കുറ്റകൃത്യങ്ങളിൽ ബെംഗളുരു മൂന്നാമത്. 2024ൽ 5,612 കുറ്റകൃത്യങ്ങൾ ആണ് റിപ്പോർട്ട് ചെയ്‌തത്. സംസ്‌ഥാനത്താകെ 31,223 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കർണാടക സർക്കാർ ഒട്ടേറെ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടും നഗരത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതു ജനത്തെ ആശങ്കയിലാക്കുന്നു. 19 മെട്രോ നഗരങ്ങളിൽ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ ബെംഗളുരു മൂന്നാമതാണെന്നാണു ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റി പ്പോർട്ട്. സൈബർ കുറ്റകൃത്യങ്ങളിലും സ്ത്രീധന കേസുകളിലും ബംഗളൂരുവാണ് മുന്നിൽ.

Related Posts