ബെംഗളൂരു നഗരത്തിൽ 1.25 കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി 3 മലയാളികളുൾപ്പെടെ 5 പേരെ പൊലീസ് അറസ്‌റ്റു ചെയ്‌തു. ബിടിഎം ലേഔട്ടിൽ ജൂസ് കട നടത്തിയിരുന്ന മലയാളികളായ മുഹമ്മദ് അഫ്രാൻ, മുഹമ്മദ് സബിത്, ശ്രീനാഥ്, ബെംഗളൂരു സ്വശികളായ മുഹമ്മദ് ഹംസ, യാസർ അഹമ്മദ് എന്നിവരാണ് അറസ്‌റ്റിലായത്. ഇവരിൽ നിന്ന് 3.686 ഗ്രാം ഹൈഡ്രോ കഞ്ചാവാണ് പിടിച്ചെടുത്തത്.

മഡിവാളയിൽ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കേരളത്തിൽ നിന്നാണു ലഹരിമരുന്ന് എത്തിച്ചിരുന്നതെന്നും ബെംഗളൂരു നഗരത്തിൽ യുവാക്കൾക്കും കോളജ് വിദ്യാർഥികൾക്കും വിൽപന നടത്തി വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Related Posts