ഭീകരസംഘടനയായ അൽഖ്വയ്‌ദ ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനെൻ്റു (എക്യുഐഎസ്)മായി ബന്ധമുള്ള നേതൃത്വം നൽകിയിരുന്ന വനിതാഭീകരവാദി പിടിയിൽ. ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ്) ബെംഗളൂരുവിൽ നിന്ന് 30കാരിയായ ഷമാ പർവീണിനെയാണ് അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡ് സ്വദേശിയാണ് ഇവർ എന്നാണ് വിവരം.

കർണാടകയിൽ ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഇവരായിരുന്നെന്നും ഭീകരസംഘത്തിന് നേതൃത്വം നൽകിയിരുന്നത് ഷമ ആയിരുന്നെന്നും എടിഎസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്‌ച എടിഎസ് അറസ്റ്റ് ചെയ്ത അൽ ഖ്വയ്ദ ഭീകരവാദികളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഷമ അറസ്റ്റിലാകുന്നത്

ഗുജറാത്ത്, ഡൽഹി, നോയ്‌ഡ എന്നിവിടങ്ങളിൽ നിന്ന് ജൂലൈ 23-ാം തീയതി 4 ഭീകരവാദികളെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്‌തിരുന്നു. സെയ്‌ഫുള്ള ഖുറേഷി, സീഷാൻ അലി, മുമ്മഹദ് ഫൈഖ്, മുഹമ്മദ് ഫർദീൻ എന്നിവരായിരുന്നു പിടിയിലായത്.

Related Posts