കർണാടകയിൽ പാൻ മസാലയിലും ഗുട്ട്കയിലും മാരകമായ ലഹരിപദാർഥങ്ങൾ കലർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്ത് എല്ലാ തരത്തിലുള്ള പാൻ മസാലയുടെയും ഗുട്ട്കയുടെയും വിൽപ്പന നിരോധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ സ്ഥാപക ദിനാഘോഷവും ‘നാശമുക്ത് ഭാരത് അഭിയാൻ’ പദ്ധതിയും അനുബന്ധിച്ച് കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാൻ മസാല ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളിൽ മാരകമായ ലഹരിപദാർഥങ്ങൾ ചേർത്ത് മയക്കുമരുന്നിന് സമാനമായ രീതിയിൽ വിപണിയിലെത്തിക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങൾ ശരിയാണെങ്കിൽ ഇത്തരം പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണം. അല്ലാത്തപക്ഷം സംസ്ഥാനത്ത് പാൻ മസാലയുടെയും ഗുട്ട്കയുടെയും വിൽപ്പന പൂർണമായും നിരോധിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി.