സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ ഹിന്ദു സാമ്രാജ്യ ദിനം സമുചിതമായി ആഘോഷിച്ചു.സ്ഥാനീയ സമിതി പ്രസിഡണ്ട് അജി വിജി അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം നാഗസാന്ദ്ര നഗർ ശാരീരിക് ശിക്ഷൺ പ്രമുഖ് ദിലീപ് ‘ഹിന്ദു സാമ്രാജ്യ ദിന’ത്തെക്കുറിച്ച് ബൗദ്ധിക് ക്ലാസ് നടത്തി.
ഛത്രപതി ശിവാജി മഹാരാജിൻ്റെ രാജ്യാഭിഷേകത്തിൻ്റെ പ്രാധാന്യവും, സ്വധർമ്മ-സ്വരാജ്യ ചിന്തകളും അദ്ദേഹം വിശദീകരിച്ചു.തുടർന്ന് സംഘപ്രാർത്ഥനയോടെ പരിപാടി സമാപിച്ചു. സ്ഥാനീയ സമിതി ഭാരവാഹികളും മാതൃസമിതി, ബാലഗോകുലം പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.