കേരള സമാജം, ബാംഗ്ലൂർ കന്റോൺമെൻറ് സോണിൻ്റെ ആഭിമുഖ്യത്തിൽ, ഒക്ടോബർ 12ന് വസന്ത് നാഗറിലെ ഡോ. ബി. ആർ. അംബേദ്കർ ഭവനിൽവച്ച് നടക്കുന്ന ”നമ്മ ഓണം 2025” മഹോത്സവത്തിൻ്റെ ഒരുക്കങ്ങളെക്കുറിച്ചുള്ള യോഗം സോൺ ഓഫീസിൽവെച്ച് നടന്നു.
യോഗത്തിൽ സോൺ ചെയർപേഴ്സൺ ഡോ. ലൈല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. നമ്മ ഓണം ചെയർമാൻ ഷിനോജ് കെ. നാരായൺ പരിപാടിയുടെ മുന്നൊരുക്കങ്ങളെക്കുറിച്ച് സംസാരിച്ചു.
അസിസ്റ്റന്റ് കൾച്ചറൽ സെക്രട്ടറി മുരളീധരൻ.വി, ലേഡീസ് വിംഗ് ചെയർപേഴ്സൺ ദിവ്യ മുരളി, ജോയിൻ്റ് കൺവീനർ രവീന്ദ്രൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
വിവിധ കമ്മിറ്റി അംഗങ്ങളും പ്രമുഖരുമടങ്ങിയ സമ്മേളനത്തിൽ പരിപാടികളുടെ തയ്യാറെടുപ്പുകളും നിർദേശങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. യോഗത്തിൻ്റെ ഭാഗമായി ലക്കി ഡിപ്പ് രണ്ടാം സെറ്റ് കൂപ്പൺ വിതരണവും നടത്തി. സോൺ വൈസ് ചെയർമാൻ അജിത് നന്ദി രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9686665995, 9243066077, 8792687607.
