കുന്ദലഹള്ളി കേരളസമാജം ‘ആരോഗ്യവും ബുദ്ധിയും പിന്നെ മനസ്സും’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. നർമ്മവും കവിതയും പാട്ടും കലർന്ന പ്രഭാഷണങ്ങളിലൂടെ കേരളത്തിനകത്തും പുറത്തും ഏറെ പ്രശസ്തനായ വി.കെ.സുരേഷ് ബാബുവാണ് പ്രഭാഷണം നടത്തിയത്. കുന്ദലഹള്ളി കേരളസമാജത്തിൻ്റെ ഓഫീസിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു.

സമാജം സംഘടിപ്പിച്ച വായനാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും മലയാളം മിഷൻ നടത്തിയ ‘കണിക്കൊന്ന’ പരീക്ഷയിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റിൻ്റെ വിതരണവും വി.കെ.സുരേഷ് ബാബു നിർവ്വഹിച്ചു. സമാജം വൈസ് പ്രസിഡണ്ട് ശാന്ത.എൻ.കെ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സമാജം സെക്രട്ടറി അജിത് കോടോത്ത് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി അനിൽകുമാർ.കെ നന്ദിയും പറഞ്ഞു.
പ്രവർത്തകസമിതി അംഗമായ രാജേഷ്.കെ, സുരേഷ് ബാബുവിനെ സദസ്സിനു പരിചയപ്പെടുത്തി. പ്രവർത്തകസമിതി അംഗമായ മഹേഷ് മേനോനായിരുന്നു പരിപാടിയുടെ അവതാരകൻ. വൈസ് പ്രസിഡണ്ട് എം.ഗോപാലകൃഷ്ണൻ, മുതിർന്ന അംഗമായ ജി.ശ്രീകണ്ഠൻ എന്നിവർ സുരേഷ്ബാബുവിനെ ആദരിച്ചു. സമാജത്തിലെ അംഗങ്ങളെ കൂടാതെ ബാംഗ്ലൂരിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും മറ്റു സംഘടകളിൽ ഉള്ളവരും കേൾവിക്കാരായി എത്തി.

Related Posts