കർക്കിടക വാവുബലി കൂപ്പൺ ശ്രീനാരായണ സമിതിയിൽ വിതരണം ആരംഭിച്ചു. ശ്രീനാരായണ സമിതി ഓഫീസിൽവച്ച് പ്രസിഡണ്ട് എൻ.രാജ മോഹനൻ, ജനറൽ സെക്രട്ടറി എം.കെ രാജേന്ദ്രൻ എന്നിവർ ചേർന്ന് ട്രഷറർ ഏ.ബി അനൂപിന് നൽകി കർക്കിടക വാവുബലിയ്ക്കുള്ള കൂപ്പൺ വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

വാവു ബലിയ്ക്കുള്ള കൂപ്പണുകൾ സമിതി ഓഫീസിലും, അൾസൂർ ഗുരുമന്ദിരത്തിലുമായി രാവിലെ 6 മണിമുതൽ വൈകിട്ട് 8 മണി വരെ ലഭ്യമാണ്. ആഗസ്റ്റ് 12ന് നടക്കുന്ന കർക്കിടക വാവുബലിക്കുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയായി നടക്കുകയാണ്. 5000-ൽപരം ആളുകളെ പ്രതീക്ഷിച്ചു കൊണ്ടുള്ള ഒരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി എം.കെ രാജേന്ദ്രൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് – 080-25510277, 25548133.

Related Posts