വോട്ടവകാശം പൗരൻ്റെ ഏറ്റവും വലിയ കർത്തവ്യമാണെന്നും അത് സംരക്ഷിക്കുന്നതിന് അതീവ ജാഗ്രത ആവശ്യമാണെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ.എൻ.എ.മുഹമ്മദ് പറഞ്ഞു. എം.എം.എ സംഘടിപ്പിച്ച ‘എസ്. ഐ.ആർ – മുൻകരുതലും മുന്നൊരുക്കവും’ എന്ന സംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ഐ ആറിൽ ആശങ്കപ്പെടാനോ തെറ്റിദ്ധാരണയിൽ ഭയപ്പെടാനോ ഇല്ല. രേഖകൾ പൂർണ്ണമായി സൂക്ഷിക്കുകയെന്നത് പൗരധർമ്മമാണ്. താൻ ഒരു വോട്ടറാണെന്ന ബോധം നമുക്കുണ്ടാകുമ്പോഴാണ് ഭരണകൂടത്തിൻ്റെ അധാർമികതയെ പ്രതിരോധിക്കാൻ നമുക്ക് കഴിയൂ. അക്കാര്യത്തിലാണ് നാം ജാഗ്രത കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡണ്ട് അഡ്വ. പി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകൻ ഹക്കീം മാസ്റ്റർ മാടക്കൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടി.സി.സിറാജ് ട്രഷറർ കെ.എച്ച് ഫാറൂഖ്, വൈസ് പ്രസിഡണ്ട് മുഹമ്മദ് തൻവീർ, സെക്രട്ടറി ടി.പി.മുനീറുദ്ധീൻ, പി.എം മുഹമ്മദ് മൗലവി, സുബൈർ കായക്കൊടി, എ കെ കബീർ, ശബീർ ടി.സി, ബഷീർ എ.ബി, സിദ്ദീഖ് തങ്ങൾ, ശംസുദ്ധീൻ അനുഗ്രഹ, സിറാജ് ഹുദവി, അശ്റഫ് മലയമ്മ, നാസിർ ഷോപ്പ്‌റൈറ്റ്, നാദിർഷ തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts