കെ എൻ എസ് എസ് വിവിധ കരയോഗങ്ങളിൽ മാർച്ച് 3ന് പൊങ്കാല മഹോത്സവം സംഘടിപ്പിക്കും. കെ എൻ എസ് എസിൻ്റെ നേതൃത്വത്തിൽ വിവിധ കരയോഗങ്ങളിൽ നടക്കുന്ന പൊങ്കാല മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്. താല്പര്യമുള്ളവർ അതാത് കരയോഗങ്ങളിൽ അല്ലെങ്കിൽ അടുത്ത പ്രദേശങ്ങളിൽ എത്തി പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാവുന്നതാണ്.

സി വി രാമൻ നഗർ / തിപ്പസന്ദ്ര കരയോഗം
സി വി രാമൻ നഗർ / തിപ്പസന്ദ്ര കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ന്യൂ മല്ലേഷ്പാളയത്തിലെ ശ്രീ ജലകണ്ടേശ്വര ദേവസ്ഥാനത്തിൽ മാർച്ച് 3നു രാവിലെ 8.30 മണി മുതൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9845216052, 9342138151 ൽ ബന്ധപ്പെടുക

ദൂരവാണി നഗർ കരയോഗം
ദൂരവാണി നഗർ കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ടി സി പാളയിലെ കെ വി മുനിയപ്പ ഗാർഡനിലുള്ള ശ്രീ വിജയ ഗണപതി സന്നിധി ക്ഷേത്രത്തിൽ വെച്ച് മാർച്ച് 3നു രാവിലെ 9 മണി മുതൽ മാതുർ മന ബ്രഹ്മശ്രീ ജയരാമൻ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9845797259, 9845178837ൽ ബന്ധപ്പെടുക.

ഹൊറമാവു കരയോഗം
ഹൊറമാവു കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ഹോരമാവിലെ ബൻജാര ലേയൗട്ടിലെ ഓം ശക്തി ക്ഷേത്രത്തിൽ വെച്ച് മാർച്ച് 3നു രാവിലെ 8.30 മണി മുതൽ ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9448322540, 9591985631 ൽ ബന്ധപ്പെടുക.

ജാലഹള്ളി കരയോഗം
ജാലഹള്ളി കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം രാമചന്ദ്രപുരയിലെ ബി ബി എം പി ഗ്രൗണ്ടിന് സമീപമുള്ള എം ശക്തിദേവി ക്ഷേത്രത്തിൽ വെച്ചു മാർച്ച് 3നു രാവിലെ 9.45 മണി മുതൽ ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9480583511 , 9632188300 ൽ ബന്ധപ്പെടുക.

കൊത്തന്നൂർ കരയോഗം
കൊത്തന്നൂർ കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം കൊത്തന്നൂർ ബൈരതി ശ്രീ അയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള ശ്രീ ചാമുണ്ടേശ്വരി അമ്മനവര ക്ഷേത്രത്തിൽ വെച്ച് നരേന്ദ്രൻ നമ്പൂതിയുടെ മുഖ്യ കാർമികത്വത്തിൽ മാർച്ച് 3നു രാവിലെ 10 മണി മുതൽ നടക്കും. കൂടുതൽ 9886649966, 7899763355 ൽ ബന്ധപ്പെടുക.

മഹാദേവപുര കരയോഗം
മഹാദേവപുര കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ഗരുഡാചാർ പാളയ ഗോശാലാ റോഡിലുള്ള കരുമാരിയമ്മൻ ക്ഷേത്രത്തിൽ വെച്ച് മാർച്ച് 3നു രാവിലെ 9 മണി മുതൽ ബ്രഹ്മശ്രീ വിഷ്ണു പ്രകാശ് എമ്പ്രാന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9743044169, 9818598014 ൽ ബന്ധപ്പെടുക.

മത്തിക്കരെ കരയോഗം
മത്തിക്കരെ കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ലക്ഷ്മിപുര ക്രോസ്സിലുള്ള സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വെച്ച് മാർച്ച് 3നു രാവിലെ 9.45 മണി മുതൽ നടക്കും. മാർച്ച് 1, 2 ആം തീയതികളിലും പൊങ്കാല ഇടവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9980182426, 7892685932 ൽ ബന്ധപ്പെടുക .

Related Posts