ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ്റെ ജന്മദിനവാർഷികവും സ്മൃതി മണ്ഡപ സ്ഥാപിത വാർഷികവും ഏപ്രിൽ 12ന് നടക്കും. രാവിലെ 9 മണിക്ക് ശ്രീനാരായണ സമിതി അങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാകവി കുമാരനാശാൻ്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് നടക്കുന്ന സെമിനാറിൽ മഹാകവി കുമാരനാശാൻ്റെ ചെറുമകൻ ഡോക്ടർ അരുൺകുമാർ മുഖ്യാതിഥിയാവും.

സെമിനാറിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി, എഴുത്തുകാരൻ വിഷ്ണുമംഗലം കുമാർ, പി ഗോപകുമാർ ഐ ആർ എസ്, മധു കലമാന്നൂർ, ടി എം ശ്രീധരൻ, രമ പ്രസന്ന പിഷാരടി, കൃഷ്ണകുമാർ കടമ്പൂർ മുതലായവർ പങ്കെടുക്കും. മെഗാ സെമിനാറിൽ ആശാൻ കവിതകളുടെ പാരായണവും, അപർണ സുരേഷ് അവതരിപ്പിക്കുന്ന ദൃശ്യ ആവിഷ്കാരവും ഉണ്ടായിരിക്കും. ശ്രീനാരായണ സമിതി പ്രസിഡണ്ട് രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, എ ബി അനൂപ്, വി കെ സുരേന്ദ്രൻ, ജ്യോതിശ്രീ സത്യവാൻ എന്നിവർ നേതൃത്വം നൽകുമെന്ന് ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.

Related Posts