കെ എൻ എസ് എസിൻ്റെ 44 മത് കരയോഗമായ അർക്കെരെ കരയോഗം ബന്നേർഗട്ട റോഡിലുള്ള ഫറ്റൂഷ് മൾട്ടി ക്യൂസിന് റെസ്റ്റോറൻ്റ ഹാളിൽ വെച്ച് കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹര കുറുപ്പ് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ജക്കൂർ കരയോഗം ബോർഡ് ഡയറക്ടർ കേശവ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മഹേഷ് സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ടി വി നാരായണൻ കെ എൻ എസ് എസ് പതാകയും നിയമാവലിയും പുതിയ കരയോഗത്തിൻ്റെ പ്രസിഡണ്ട് ശ്രീജിത്ത് എസ് നായർ, വൈസ് പ്രസിഡണ്ട് ദിനേശ്, സെക്രട്ടറി ഡോ. അയ്യപ്പൻ നായർ, ജോയിൻ്റ് സെക്രട്ടറി പ്രവീൺ വാസുദേവൻ, ട്രഷറർ സുനിൽ നമ്പ്യാർ, ജോയിൻ്റ് ട്രഷറർ ആകാശ്, ബോർഡ് മെമ്പർമാരായ ദിനേശ്, രാജേഷ് എന്നിവർക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

Related Posts