സുവർണ്ണ കർണ്ണാടക കേരള സമാജം കൻ്റോൺമെൻ്റ് സോണിൻ്റെ എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസം സോൺ ചെയർമാൻ്റെ അധ്യക്ഷതയിൽ ചേർന്നു. മലയാളം മിഷൻ ക്ലാസിൻ്റെ ഭാഗമായി നടന്ന ‘കണിക്കൊന്ന’ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സോൺ ചെയർമാൻ സുധാകരൻ, ഫിനാൻസ് കൺവീനർ മോഹൻ ടി.ജെ, അഡ്വൈസറും BOD അംഗവുമായ അജു ഐ. കുത്തൂർ, ലേഡീസ് വിംഗ് ചെയർപേഴ്സൺ വീണ ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മലയാളം മിഷൻ കോർഡിനേറ്ററും അധ്യാപികയുമായ സരിത പ്രകാശിനെ ചടങ്ങിൽ ആദരിച്ചു.
എസ് കെ കെ എസ് ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ നിരാലംബരായ ഒരു കുട്ടിക്ക് പഠനസാമഗ്രികളും സാമ്പത്തിക സഹായവും കൈമാറി. മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, ലേഡീസ് വിങ് യൂത്ത് വിംഗ് ഭാരവാഹികൾ നേതൃത്വം നൽകി.