സോഷ്യല്‍ മീഡിയ താരം ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. ആണ്‍സുഹൃത്ത് ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടര്‍ന്ന് മുറിയിലെത്തിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു.
വളരെ കാലമായി ചിന്നു ആസാദ് നഗറില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു. ആണ്‍സുഹൃത്ത് ഇടയ്ക്ക് ചിന്നുവിനൊപ്പം ഇവിടെ താമസിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ ചോദ്യം ചെയ്യുന്നത്.