കണ്ണൂർ പരിയാരം ചെറുതാഴത്ത് ശ്രീസ്‌ഥയിൽ യുവതി രണ്ടു കുട്ടികളുമായി കിണറ്റിൽച്ചാടി. അടുത്തിലക്കാരൻ വീട്ടിൽ ധനേഷിന്‍റെ ഭാര്യ ധനഞ്ജയയാണ് (30) രണ്ടുമക്കളുമായി 11.30 ഓടെ കിണറ്റിൽ ചാടിയത്. മൂന്നുപേരെയും രക്ഷപ്പെടുത്തി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുത്ത കുട്ടിയായ 6 വയസ്സുള്ള ധ്യാൻ കൃഷ്ണ‌യുടെ നില ഗുരുതരമാണ്. 4 വയസ്സുകാരി ദേവികയ്ക്കും സാരമായി പരുക്കേറ്റു. മൂന്നുപേരെയും നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പൊലീസും അഗ്നിരക്ഷാ സേനയും സ്‌ഥലത്തെത്തിയിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണു പ്രാഥമി വിവരം.

Related Posts