വനിതകളുടെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് വിജയികൾക്ക് ഇതുവരെ കിട്ടിയിരുന്ന സമ്മാനത്തുകയേക്കാൾ നാലിരട്ടിയാക്കി പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ 1.32 മില്ല അമേരിക്കൻ ഡോളറാണ് (11.65 കോടി ഇന്ത്യൻ രൂപ) ജേതാക്കൾക്ക് ലഭിച്ചത്. ഇത് വർദ്ധിപ്പിച്ച് 4.48 മില്ല്യൺ അമേരിക്കൻ ഡോളർ (ഏകദേശം 39.55 കോടി ഇന്ത്യൻ രൂപ) ആക്കിയത്. ഏകദേശം നാലിരട്ടി വർധനവരുത്തിയ തുകയാണ് വരുന്ന ലോകകപ്പിലെ ജേതാക്കൾക്ക് ലഭിക്കുക. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന വനിതലോകകപ്പ് ഏകദിനക്രിക്കറ്റ് മൽസരങ്ങൾക്കായി ഐസിസി നീക്കിവെക്കുന്നത് 122.5 കോടിരൂപയാണ്.
സെപ്റ്റംബർ 30 മുതൽ നവംബർ 2വരെയാണ് ലോകകപ്പ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.