‘വീര രാജ വീര’ കോപ്പിറൈറ്റ് വിവാദം; കേസില്‍ എ.ആര്‍.റഹ്മാന് ആശ്വാസ വിധി
തമിഴ് ചിത്രമായ പൊന്നിയിൻ സെൽവൻ 2ലെ ഗാനമായ ‘വീര രാജ വീര’ കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് എ.ആര്‍.റഹ്മാനെതിരെ നല്‍കിയ കേസില്‍ സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. 2025 ഏപ്രിൽ 25-ന് റഹ്മാനെതിരെ ഫയൽ ചെയ്ത പകർപ്പവകാശ ലംഘന കേസിൽ, റഹ്മാനും സിനിമയുടെ നിർമ്മാതാക്കളും എല്ലാ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ദാഗർ സഹോദരന്മാർക്ക് അർഹമായ അംഗീകാരം നൽകണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇടക്കാല ഉത്തരവിനെതിരെ റഹ്മാൻ അപ്പീൽ
ബെംഗളൂരുവിൽ മകളുടെ മുന്നിൽ വെച്ച് യുവാവ് രണ്ടാം ഭാര്യയെ കുത്തിക്കൊന്നു
ബെംഗളൂരുവിൽ രണ്ടാം ഭാര്യയെ അവരുടെ മകളുടെ മുന്നിൽ വെച്ച് യുവാവ് വെട്ടിക്കൊന്നു. കൃത്യം ചെയ്ത ശേഷം പ്രതി പൊലീസിൽ കീഴടങ്ങി. തുമകൂരു സിറ പട്ടണം സ്വദേശി ലോകേഷ് (43) ആണ് കീഴടങ്ങിയത്. കൊല്ലപ്പെട്ട രണ്ടാം ഭാര്യ ഹാസൻ ചന്നരായപട്ടണ സ്വദേശി രേഖയുടെ(34) ദേഹത്ത് 11 മുറിവുകളുണ്ട്. കൊലപാതക കുറ്റത്തിന് കേസെടുത്തതായി ബംഗളൂരു വെസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ഗിരീഷ് പറഞ്ഞു. വിവാഹമോചിതയും രണ്ട് പെൺമക്കളുടെ മാതാവുമായ രേഖ അടുത്തിടെയാണ്
വയനാട് ഡി.സി.സി മുൻ ട്രഷറർ എൻ.എം. വിജയൻ്റെ 63 ലക്ഷം രൂപ കടബാധ്യത കോൺഗ്രസ് അടച്ചു
വയനാട് ഡി.സി.സി മുൻ ട്രഷറർ എൻ.എം. വിജയൻ്റെ ബത്തേരി കോ ഓപറേറ്റീവ് അർബൻ ബാങ്കിലെ കടബാധ്യതയായ 63 ലക്ഷം രൂപ കോൺഗ്രസ് അടച്ചു തീർത്തു. കുടിശ്ശിക അടച്ചില്ലെങ്കിൽ സത്യാഗ്രഹം ഇരിക്കുമെന്ന് നേരത്തെ എൻ.എം. വിജയൻ്റെ കുടുംബം പ്രഖ്യാപിച്ചിരുന്നു. എൻ.എം. വിജയൻ മാസങ്ങൾക്കു മുമ്പ് ആത്മഹത്യ ചെയ്‌തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ നിർണായക നീക്കമാണ് കോൺഗ്രസ് നടത്തിയത്. കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം ബാധ്യത തീർക്കുമെന്ന് കൽപറ്റയിൽ പ്രഖ്യാപിച്ചിരുന്നു. 2007
നേപ്പാൾ മുൻ പ്രധാനമന്ത്രിയുടെ ഭാര്യ വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിൽ
നേപ്പാൾ മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിൻ്റെ ഭാര്യ രവി ലക്ഷ്മി ചിത്രാകർ വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിൽ. കീർത്തിപൂരിലെ ബേൺ ആശുപത്രിയിൽ ചികിത്സയിലിലായിരുന്ന ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് വിദഗ്ധ ചികിത്സയ്ക്കായി അവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. നേപ്പാളിലെ ജെൻ-സി പ്രതിഷേധങ്ങൾക്കിടെ കാഠ്മണ്ഡുവിലെ ദല്ലു മേഖലയിലുള്ള ഖനാലിൻ്റെ വീടിന് പ്രതിഷേധക്കാർ തീയിട്ടപ്പോൾ ചിത്രാകറിന് ഗുരുതരമായ പൊള്ളലേറ്റിരുന്നു. ജലനാഥ് ഖനാൽ 2011 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെ നേപ്പാളിൻ്റെ പ്രധാനമന്ത്രിയായിരുന്നു. പ്രതിഷേധത്തിനിടെ വീടിന് തീയിടുമ്പോൾ ചിത്രാകർ
യേശുദാസിന് എം.എസ്.സുബ്ബലക്ഷ്മി പുരസ്‌കാരം
സംഗീതരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിൻ്റെ എം.എസ്.സുബ്ബലക്ഷ്മി പുരസ്‌കാരം. 2021, 2022, 2023 വര്‍ഷത്തെ ഭാരതിയാര്‍, കലൈമാമണി പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. പ്രൊഫസര്‍ മുരുകേശ പാണ്ഡ്യന്‍ ഭാരിയാര്‍ അവാര്‍ഡിന് അര്‍ഹനായി. മുത്തക്കണ്ണമ്മാളിനെ ബാലസരസ്വതി അവാര്‍ഡ് നല്‍കി ആദരിക്കും. ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പുരസ്‌കാരം സമ്മാനിക്കും. സംവിധായകൻ ലിങ്കുസ്വാമി, അഭിനേതാക്കളായ എസ്.ജെ. സൂര്യ, സായ് പല്ലവി, കലാസംവിധായകൻ എം. ജയകുമാർ, സംഘട്ടനസംവിധായകൻ സൂപ്പർ സുബ്ബരായരൻ എന്നിവർക്കാണ് 2021-ലെ
രണ്ടു ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
കേരളത്തിൽ രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. നാളെ കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. കേരളത്തിലെ എല്ലാ ജില്ലകളിലും വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ഇടത്തരം മഴയുണ്ടാകും എന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. വടക്കന്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്.മധ്യ കിഴക്കന്‍ – വടക്കന്‍ ബംഗാള്‍
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി; എം എൽ എ ഓഫീസിന് കനത്ത പൊലീസ് സുരക്ഷ
ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടേക്ക് എത്തി. വിവാദമുണ്ടായതിന് ശേഷം 38 ദിവസം കഴിഞ്ഞാണ് രാഹുൽ മണ്ഡലത്തിലെത്തിയത്. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാൽ കനത്ത പൊലീസ് സുരക്ഷയാണ് എം എൽ എ ഓഫീസിന് ഏർപ്പെടുത്തിയിരിക്കുന്നത്. രാഹുൽ പാലക്കാട് എത്തിയാൽ തടയുമെന്ന് ബി ജെ പിയും ഡി വൈ എഫ് ഐയുമൊക്കെ നേരത്തെ പ്രതികരിച്ചിരുന്നു. എം എൽ എ ഓഫീസിലേക്ക് എത്തിയാലും പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രാദേശിക കോൺഗ്രസ്
എസ്.കെ.കെ.എസ് കൊത്തന്നൂർ സോൺ ഓണാഘോഷവും സമൂഹവിവാഹവും സംഘടിപ്പിച്ചു
സുവർണ്ണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം “ജോസ് ആലുക്കാസ് വർണ്ണങ്ങൾ’ 25” കൊത്തന്നൂരിലെ സാം പാലസിൽ വെച്ച് വിപുലമായി ആഘോഷിച്ചു. നിർധനരായ ഏഴ് യുവതി – യുവാക്കളുടെ സമൂഹ വിവാഹവും, മൂന്ന് കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായ വിതരണവും ആഘോഷങ്ങളോടനുബന്ധിച്ച് നടന്നു. മുൻമന്ത്രിയും, കെ.ആർ.പുരം എം.എൽ.എയുമായ ബി.എ.ബസവരാജ് ഓണാഘോഷവും, ജോസ് ആലുക്കാസ് എം.ഡി.ജോൺ ആലുക്കാ സമൂഹ വിവാഹവും ഉത്ഘാടനം ചെയ്തു. ഓണസദ്യ, ആട്ടം കലാസമിതിയുടെ ശിങ്കാരിമേളം, രാജേഷ് ചേർത്തല
ഏഷ്യാകപ്പ് ട്വൻ്റി20 സൂപ്പർ ഫോർ; ഇന്ത്യ ഇന്ന് ബംഗ്ലാദേശുമായി ഏറ്റുമുട്ടും
ഏഷ്യാകപ്പ് ട്വൻ്റി-20 ക്രിക്കറ്റ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശുമായി ഏറ്റുമുട്ടും. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും മത്സരത്തിനിറങ്ങുന്നത്. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ ഞെട്ടിച്ച് ജയം നേടിയാണ് ബംഗ്ലാദേശ് കളത്തിലിറങ്ങുന്നത്. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് ഇന്ത്യ x ബംഗ്ലാദേശ് മത്സരം. ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് ഫൈനൽ ബർത്ത് ഉറപ്പിക്കാം. സൂപ്പർ ഫോറിൽ
കെഎൻഎസ്എസ് സദാശിവനഗർ പാചകമത്സരം സംഘടിപ്പിച്ചു
കർണാടക നായർ സർവീസ് സൊസൈറ്റി സദാശിവ നഗർ കരയോഗം അംഗങ്ങൾക്ക് വേണ്ടി പാചക മത്സരം സംഘടിപ്പിച്ചു. കെ.എൻ.എസ്.എസ് ചെയർമാൻ ആർ.മനോഹര കുറുപ്പ് മത്സരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.എൻ.എസ്.എസ് ട്രഷറർ എൻ.വിജയകുമാർ, ജോയിൻ്റ് ജനറൽ സെക്രട്ടറി ഹരീഷ് കുമാർ, ബുള്ളറ്റിൻ ചിഫ് എഡിറ്റർ ബി.ബാലഗോപാലൻ, യുവനടി ആതിര.വി.മേനോൻ എന്നിവർ അതിഥികളായിരുന്നു. പ്രാർത്ഥനയോടും ആചാര്യ വന്ദനത്തോടും കൂടി ആരംഭിച്ച്, തിരഞ്ഞെടുത്ത മത്സരാർത്ഥിയിൽ നിന്ന് പായസം സ്വീകരിച്ചു കൊണ്ടാണ് മുഖ്യാതിഥി ചടങ്ങ് ഉദ്ഘാടനം