ബാംഗ്ലൂർ സ്ഫോടനക്കേസില്‍ നാല് മാസത്തിനകം വിധി പറയണം : സുപ്രിംകോടതി
ബാംഗ്ലൂർ സ്ഫോടനക്കേസില്‍ നാല് മാസത്തിനകം വിധി പറയണമെന്ന നിർദ്ദേശവുമായി സുപ്രിംകോടതി. അബ്ദുൾ നാസർ മദനി പ്രതിയായ കേസിൽ വിചാരണക്കോടതിക്കാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. കേസിലെ പ്രതിയായ താജുദ്ദീൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതിയുടെ നിർദ്ദേശം. കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് കാട്ടിയാണ് താജുദ്ദീൻ സുപ്രിംകോടതിയെ സമീപിച്ചത്. താജുദ്ദീനായി അഭിഭാഷകൻ ഡോ. അലക്സ് ജോസഫ് ആണ് ഹാജരായത്. കേസിലെ 28-ാം പ്രതിയാണ് താജുദ്ദീൻ.
കെ എൻ എസ് എസ് മത്തിക്കരെ കരയോഗം ഓണാഘോഷം സംഘടിപ്പിച്ചു
കർണാടക നായർ സർവീസ് സൊസൈറ്റി (കെ എൻ എസ് എസ്) മത്തിക്കരെ കരയോഗത്തിൻ്റെ ഓണാഘോഷം – ”ഓണനിലാവ് – 2025” വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാരണ്യപുര ബി ഇ എൽ ലേഔട്ടിലെ ശ്രീ വിദ്യാരണ്യ ശ്രീ ബാങ്ക്വറ്റ് ഹാളിൽവച്ച് നടന്ന പരിപാടി കെ എൻ എസ് എസ് ചെയർമാൻ മനോഹരക്കുറുപ്പ് ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌തു. കൺവീനർ അഖിൽ എസ് നാഥ്, ജോ കൺവീനർ ഗായത്രി മുകുന്ദൻ, സെക്രട്ടറി അഭിലാഷ് ശ്രീകുമാർ.
ഇന്ത്യ – യൂറോപ്പ് ബന്ധം ശക്തമാക്കാൻ ആലോചന; ഇന്ത്യ ഞങ്ങളോടൊപ്പമാണെന്ന് വ്‌ളോദിമിര്‍ സെലന്‍സ്‌കി
ഇന്ത്യ മിക്കപ്പോഴും യുക്രൈൻ്റെ പക്ഷത്താണെന്നും അതേസമയം, ഊര്‍ജ്ജരംഗത്ത് ചില വെല്ലുവിളികള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതില്‍ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും സെലന്‍സ്‌കി വ്യക്തമാക്കി. യുക്രൈനെതിരായ യുദ്ധത്തിന് റഷ്യക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ആരാണെന്ന വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിൻ്റെ പ്രസ്താവനയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോദിമിര്‍ സെലന്‍സ്‌കി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (UNGA) 80-ാം സമ്മേളനത്തില്‍ ട്രംപ് നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിനുള്ള മറുപടിയെന്നോണമാണ്
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രതിഷേധം; 4 മരണം, 70 പേർക്ക് പരിക്ക്
ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് ലേയിൽ നടന്ന പ്രതിഷേധത്തിൽ 4 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഡാക്കിൽ സംഘർഷത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനം പോലീസിന് നേരെ കല്ലെറിയുകയും പോലീസ് വാൻ കത്തിക്കുകയും ചെയ്‌തു. നേരത്തെ ലഡാക്കിൽ ആരംഭിച്ച സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആദ്യമായാണ് അക്രമാസക്തമാകുന്നത്. നിരാഹാര സമരവുമായി മുന്നോട്ട് പോയ പ്രതിഷേധക്കാർ, പണിമുടക്കിനും ആഹ്വാനം ചെയ്‌ത ശേഷമാണ് അക്രമാസക്തമായ സമരത്തിലേക്ക് കടന്നത്.
നോർക്ക കെയർ മെഗാ ക്യാമ്പ് സെപ്റ്റംബർ 27, 28 തിയ്യതികളിൽ
നോർക്ക റൂട്ട്സിൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27, 28 തിയ്യതികളിൽ നോർക്ക കെയർ മെഗാ ക്യാമ്പ് ഇന്ദിര നഗർ കെ.എൻ.ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. സെപ്റ്റംബർ 27 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയും 28 ഞായറാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെയുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അംഗത്വ കാർഡ് എടുക്കുവാൻ താല്പര്യമുള്ളവർ കർണ്ണാടക മേൽവിലാസത്തിലുളള ഏതെങ്കിലും ഗവൺമെൻ്റ് ഐഡി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ
കൊല്ലത്ത് വച്ച് എംഡിഎംഎ പിടികൂടിയ കേസ്; പ്രധാന ഏജൻറ് ഹരിത അറസ്റ്റിൽ
കൊല്ലത്ത് വച്ച് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. മാങ്ങാട് വില്ലേജിൽ ശശി മന്ദിരം വീട്ടിൽ ഷാജി മകൾ ഹരിതയാണ്(27) ഇന്നലെ കൊല്ലം വെസ്റ്റ് പോലീസിൻ്റെ പിടിയിലായത്. ഒമാനിൽ നിന്നുകൊണ്ട് എംഡിഎംഎ കച്ചവടത്തിൻ്റെ മുഖ്യ ഏജൻ്റ് ആയി പ്രവർത്തിക്കുകയായിരുന്നു ഹരിത. ആഗസ്റ്റ് 24നാണ് വിപണിയിൽ അഞ്ച് ലഷം രൂപ വില വരുന്ന 75 ഗ്രാം എംഡിഎംഎയുമായി പുന്തലത്താഴം സ്വദേശി അഖിൽ ശശിധരൻ അറസ്റ്റിലായത്. കൊല്ലം നഗരത്തിലെ എംഡിഎംഎ
വിഴിഞ്ഞത്ത് വീട്ടിൽ നിന്ന് മോഷണം പോയത് 16.5 പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും
റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഗിൽബർട്ടിൻ്റെ വീട്ടിൽ നിന്ന് കവർന്നത് 16.5 പവൻ സ്വർണ്ണമെന്ന് പോലീസിൻ്റെ സ്ഥിരീകരണം. വിഴിഞ്ഞം വെണ്ണിയൂരിൽ വീട് കുത്തിത്തുറന്ന് 90 പവൻ സ്വർണ്ണം മോഷ്ടിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങൾ. എന്നാൽ, 16.5 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയുമാണ് നഷ്ടമായതെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ഗിൽബർട്ടിൻ്റെ വീട്ടിൽ ബുധനാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. ഗിൽബട്ടിൻ്റെ ഭാര്യ വിമലകുമാരിയുടെയും മകൻ ബെൻസൻ്റെയും ഉൾപ്പെടെ 90
ഡോക്ടറാകാൻ താൽപര്യമില്ലെന്ന് കുറിപ്പെഴുതിവെച്ച് 19-കാരന്‍ ജീവനൊടുക്കി; സംഭവം മഹാരാഷ്ട്രയിൽ
ഡോക്ടറാകാൻ താൽപര്യമില്ലെന്ന് കുറിപ്പെഴുതി നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദർപുർ ജില്ലയിലെ നവർഗാവിൽ അനുരാഗ് അനിൽ ബൊർകാർ എന്ന 19 കാരനാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഉത്തർ പ്രദേശിലെ ഗോരഖ്പുർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടുന്നതിനായി പുറപ്പെടേണ്ട ദിവസമായിരുന്നു സംഭവം. 2025 നീറ്റ് യുജി പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ അനുരാഗിന് ഒബിസി വിഭാഗത്തിൽ ദേശീയതലത്തിൽ 1475-ാം റാങ്കുമുണ്ടായിരുന്നു. അനുരാഗിനെ മരിച്ചനിലയിൽ കണ്ടെത്തിയതിന് അടുത്തു നിന്ന്
ദേശീയപുരസ്‌കാരം പിതാവിന് സമർപ്പിച്ച് വിജയരാഘവന്
മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരനേട്ടത്തില്‍ സന്തോഷം അറിയിച്ച് നടന്‍ വിജയരാഘവന്‍. ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചശേഷം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വിജയരാഘവന്‍ ആഹ്‌ളാദം പ്രകടിപ്പിച്ചത്. ‘പൂക്കാലം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചത്. വിജയരാഘവന്‍ പുരസ്‌കാരം പിതാവിന് സമര്‍പ്പിച്ചു. ’53 വര്‍ഷങ്ങള്‍, എണ്ണമറ്റ കഥാപാത്രങ്ങള്‍, തീരാത്ത പാഠങ്ങള്‍, ഒടുവില്‍ അവാര്‍ഡ് വീണ്ടും വീട്ടിലേക്കെത്തുന്നു. ഞങ്ങളുടെ കുടുംബത്തിലെ രണ്ടാമത്തെ ദേശീയപുരസ്‌കാരം. ആദ്യത്തേത് എൻ്റെ അച്ഛനായിരുന്നു.
എൻഎസ്എസ് കർണാടക ബേഗുർ കരയോഗം ഓണാഘോഷം
എൻഎസ്എസ് കർണാടക ബേഗുർ റോഡ് കരയോഗം കുടുംബസംഗമവും ഓണാഘോഷം ‘ഓണപുലരി 2025’ഉം മുൽക്കി സുന്ദർ രാം ഷെട്ടി ഹാളിൽവെച്ച് വിപുലമായ പരിപാടികളോടെ നടന്നു. എൻഎസ്എസ്കെ ചെയർമാൻ ഹരീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ബോമ്മനഹളളി എംഎൽഎ സതീഷ് റെഡ്ഡി മുഖ്യാതിഥിയും ശ്രീഷ രവീന്ദ്രൻ(Mount Everest Summit), ജയലാൽ തോണൂർ(Bike Rider), സ്പെഷ്യൽ അതിഥിയുമായിരുന്നു. ജനറൽ സെക്രട്ടറി ശശീന്ദ്രൻ, വൈസ് ചെയർമാൻ എം.എസ്.ശിവപ്രസാദ്, വൈസ് ചെയർമാൻ ബിനോയ് എസ് നായർ ബോർഡ് സെക്രട്ടറിമാരായ വിജയൻ