ദസറയ്ക്ക് മുന്നോടിയായി 11 ലക്ഷം റെയിൽവേ ജീവനക്കാർക്ക് ബോണസ്
India
0 min read
7.2k

ദസറയ്ക്ക് മുന്നോടിയായി 11 ലക്ഷം റെയിൽവേ ജീവനക്കാർക്ക് ബോണസ്

സെപ്റ്റംബർ 25, 2025
0

ദസറയ്ക്ക് മുന്നോടിയായി 11 ലക്ഷം നോൺ ഗസറ്റഡ് റെയിൽവേ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇന്നലെ ചേർന്ന കേന്ദ്ര കാബിനറ്റ് യോഗത്തിലാണ് തീരുമാനം.78 ദിവസത്തെ വേതനത്തിന് തത്തുല്യമായ പ്രൊഡക്‌ടിവിറ്റി ലിങ്ക്‌ഡ് ബോണസ് (പി.എൽ.ബി) നൽകും. 1865 66 കോടി രൂപ ഇതിനായി വകയിരുത്തി. പരമാവധി ബോണസ് തുക 17,951 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ലോക്കോ പൈലറ്റ്, സ്റ്റേഷൻ മാസ്റ്റർ ഗ്രൂപ്പ് സി ജീവനക്കാർ തുടങ്ങിയവർക്ക് പ്രയോജനം ലഭിക്കും

Continue Reading
കർണാടക മന്ത്രിസഭാ പുനഃസംഘടന ഉടൻ: കോൺഗ്രസ് ചീഫ് വിപ്പ് സലിം അഹമ്മദ്
Karnataka
1 min read
7.7k

കർണാടക മന്ത്രിസഭാ പുനഃസംഘടന ഉടൻ: കോൺഗ്രസ് ചീഫ് വിപ്പ് സലിം അഹമ്മദ്

സെപ്റ്റംബർ 25, 2025
0

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ രണ്ടരവർഷം പൂർത്തിയാക്കാൻ ഒരുങ്ങുമ്പോൾ കോൺഗ്രസിൽ അധികാരമാറ്റ ചർച്ചകൾക്ക് സജീവം. മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്ന് കോൺഗ്രസ് ചീഫ് വിപ്പ് സലിം അഹമ്മദ് പറഞ്ഞു. പാർട്ടി ദേശീയനേതൃത്വം മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് പരസ്യപ്രതികരണം വിലക്കിയിട്ടുണ്ടെങ്കിലും ഇത് ലംഘിച്ചാണ് സലിം അഹമ്മദിൻ്റെ പ്രസ്‌താവന. ‘മന്ത്രിമാരിൽ പകുതിയോളം പേര് മാറി പുതുമുഖങ്ങൾ വരും. രണ്ടുവർഷം പൂർത്തിയാകുമ്പോൾതന്നെ മന്ത്രിസഭയിൽ മാറ്റം വേണമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം മുന്നിൽ കണ്ട് മുതിർന്ന നേതാക്കളെ മന്ത്രിസഭയിൽനിന്ന്

Continue Reading
കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ഥ്യമാകുന്നു: മുഖ്യമന്ത്രി
Kerala
1 min read
8.3k

കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ഥ്യമാകുന്നു: മുഖ്യമന്ത്രി

സെപ്റ്റംബർ 25, 2025
0

കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ഥ്യമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാര്‍ട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ആദ്യ ഘട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.കഴിഞ്ഞ കൊല്ലം രാജ്യത്ത് അനുവദിക്കപ്പെട്ട 12 വ്യാവസായിക ഇടനാഴി – സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ അടിസ്ഥാനസൗകര്യവികസനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറി. പിഎസ്പി പ്രോജെക്ടസ് ലിമിറ്റഡും ദിലീപ് ബില്‍ഡ്‌കോണ്‍

Continue Reading
ഏഷ്യകപ്പ് : ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
Sports
0 min read
7.2k

ഏഷ്യകപ്പ് : ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

സെപ്റ്റംബർ 25, 2025
0

ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഏഷ്യകപ്പ് ഫൈനലിൽ പ്രവേശിച്ചു. ബംഗ്ലാദേശിനെ 41 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ ഉയർത്തിയ 168 റൺസ് ലക്ഷ്യമിട്ടു ഇറങ്ങിയ ബംഗ്ലാദേശിനു 127 റൺസെടുക്കാനെ സാധിച്ചുള്ളൂ. ബംഗ്ലാദേശ് 19. 3 ഓവറിൽ 127 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നഷ്ടപ്പെട്ട്

Continue Reading
നോർക്ക കാർഡ് & ഇൻഷുറൻസ് അപേക്ഷ ഫോറം കൈമാറി
Association News
1 min read
7.7k

നോർക്ക കാർഡ് & ഇൻഷുറൻസ് അപേക്ഷ ഫോറം കൈമാറി

സെപ്റ്റംബർ 25, 2025
0

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക കാർഡ് & ഇൻഷുറൻസ് അപേക്ഷ ഫോറം കൈമാറി. നോർക്ക റൂട്ട്സിൻ്റെ ബാംഗ്ലൂർ ഓഫീസിൽ വച്ച് നോർക്ക റൂട്ട്സ് CEO അജിത്ത് കൊളാശ്ശേരിക്ക് നോർക്ക റൂട്ട്സ് ഡെവലപ്മെൻറ് ഓഫീസർ റീസ രഞ്ജിത്തിൻ്റെ സാന്നിധ്യത്തിൽ സോൺ ചെയർമാൻ പോൾ പീറ്റർ, സെൻട്രൽ കമ്മിറ്റി മെമ്പർ പുഷ്‌പരാജ് എന്നിവർ ചേർന്ന് കൈമാറി.

Continue Reading
ടി20 റാങ്കിങ്ങില്‍ ഇന്ത്യയുടെ സർവാധിപത്യം
Sports
0 min read
8.7k

ടി20 റാങ്കിങ്ങില്‍ ഇന്ത്യയുടെ സർവാധിപത്യം

സെപ്റ്റംബർ 25, 2025
0

ബാറ്റര്‍മാര്‍, ബൗളര്‍മാര്‍, ഓള്‍റൗണ്ടര്‍മാര്‍ തുടങ്ങി ടി20 ഫോര്‍മാറ്റിലെ എല്ലാ റാങ്കിങ്ങിലും ഇന്ത്യയുടെ സർവാധിപത്യം. ടി20 ഫോര്‍മാറ്റിലെ എല്ലാ റാങ്കിങ്ങിലും ഇന്ത്യൻ താരങ്ങളാണ് ഒന്നാമതുള്ളത്. മികച്ച ടീമും ഇന്ത്യ തന്നെയാണ്. ഇന്ത്യയുടെ ഓപ്പണര്‍ അഭിഷേക് ശര്‍മ 907 റേറ്റിങ് പോയന്റോടെ ടി20 യിലെ ഒന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടിൻ്റെ ഫില്‍ സാള്‍ട്ട് രണ്ടാമതും ഇന്ത്യന്‍ താരം തിലക് വര്‍മ മൂന്നാമതുമാണ് മികച്ച ബാറ്റർമാരുടെ പട്ടികയിൽ. ഇംഗ്ലീഷ് ബാറ്റര്‍ ജോസ് ബട്ട്‌ലര്‍ റാങ്കിങ്ങില്‍ നാലാമതാണ്.

Continue Reading
തിലകൻ സ്‌മാരക വേദിയുടെ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു
Kerala
0 min read
8.4k

തിലകൻ സ്‌മാരക വേദിയുടെ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു

സെപ്റ്റംബർ 25, 2025
0

തിലകൻ സ്‌മാരക വേദിയുടെ ഈ വർഷത്തെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. വയലാർ ശരത് ചന്ദ്രവർമ്മ (ഗാനരചന) ആലപ്പി ഋഷികേശ് (നാടക സംഗീത സംവിധാനം) അതിരുങ്കൽ സുഭാഷ്(അഭിനയം) എന്നിവർക്കാണ് ഈ വർഷത്തെ സമഗ്ര സംഭാവനക്കുള്ള അവാർഡ്. എബ്രഹാം.കെ.എം, സബീർ കലാകുടീരം, ബാബുരാജ് പിള്ള എന്നീവർ അടങ്ങിയ ജൂറി കമ്മറ്റിയാണ് വിജയികളെ തെരഞ്ഞെടുത്തത്. സെപ്റ്റബർ 28 ന് റാന്നി പി ജെ ടി ഹാളിൽ എംഎൽഎ പ്രമോദ് നാരായണൻ്റെ അധ്യക്ഷതയിൽ

Continue Reading
കടുവയുടെ ആക്രമണം: മൃതദേഹ ഭാഗം കണ്ടെത്തി
Karnataka
0 min read
7.6k

കടുവയുടെ ആക്രമണം: മൃതദേഹ ഭാഗം കണ്ടെത്തി

സെപ്റ്റംബർ 25, 2025
0

ബന്ദിപ്പൂർ കടുവസങ്കേതത്തിൽനിന്ന് കാണാതായ വയോധികൻ്റെ തലയുടെ ഭാഗം കണ്ടെത്തി. മൈസൂരുവിലെ എച്ച്ഡി കോട്ടെ താലൂക്കിൽനിന്ന് കാണാതായ കെഞ്ച(70)യുടെ മൃതദേഹ ഭാഗമാണ് കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബന്ദിപ്പുർ കടുവ സംരക്ഷണകേന്ദ്രത്തിൻ്റെ എൻ ബെഗൂർ റെയ്ഞ്ചിനടുത്തുള്ള വയലിൽ രണ്ടുദിവസം മുൻപ് ജോലിക്കു പോയതായിരുന്നു കെഞ്ച. മടങ്ങിയെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹഭാഗം കണ്ടെത്തിയത്. കെഞ്ചയുടെ ചെരുപ്പുകൾ ഒരു കിടങ്ങിനുസമീപം കണ്ടെത്തിയിരുന്നു. ഏകദേശം

Continue Reading
കന്നട സാഹിത്യകാരൻ എസ്.എൽ. ഭൈരപ്പ അന്തരിച്ചു
Karnataka
0 min read
8.7k

കന്നട സാഹിത്യകാരൻ എസ്.എൽ. ഭൈരപ്പ അന്തരിച്ചു

സെപ്റ്റംബർ 24, 2025
0

പ്രശസ്ത കന്നട നോവലിസ്റ്റ് എസ്.എൽ. ദൈരപ്പ (91) അന്തരിച്ചു. ബെംഗളൂരുവിലെ രാന്ദ്രോത്തമ ആശുപത്രിയിൽ ഇന്ന് ഉച്ചക്ക് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞ മൂന്നു മാസമായി വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.സൗന്ദര്യശാസ്ത്രം, മാനവിക മൂല്യങ്ങൾ, തത്ത്വചിന്ത എന്നിവ രചനകളിൽ സമന്വയിപ്പിച്ച ദൈരപ്പ 26 നോവലുകൾ രചിച്ചിട്ടുണ്ട്. ദാട്ടു, തന്തു, വംശവൃക്ഷ, അഞ്ചു, പർവ, സാർഥ, മന്ത്ര, ഗൃഹഭംഗ എന്നീ നോവലുകൾ ഹിന്ദി, മറാത്തി, ഇംഗ്ലീഷ് ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് വിവർത്തനം

Continue Reading
മോഹൻലാൽ തലമുറകളെ പ്രചോദിപ്പിച്ച കലാകാരൻ; അർഹമായ അംഗീകാരം; കമൽ ഹാസൻ
Entertainment
1 min read
8.4k

മോഹൻലാൽ തലമുറകളെ പ്രചോദിപ്പിച്ച കലാകാരൻ; അർഹമായ അംഗീകാരം; കമൽ ഹാസൻ

സെപ്റ്റംബർ 24, 2025
0

മോഹൻലാലിൻ്റെ ദാദാ സാഹേബ് പുരസ്കാര നേട്ടത്തിൽ സന്തോഷവും അഭിമാനവും പങ്കുവെച്ച് നടൻ കമൽ ഹാസൻ. മോഹൻലാൽ തലമുറകളെ പ്രചോദിപ്പിച്ച കലാകാരൻ ആണെന്നും തികച്ചും അർഹമായ അംഗീകാരം ആണ് ഇതെന്നും കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്‌കാരം ലഭിക്കുന്നത്. ‘പ്രിയസുഹൃത്ത് ലാലേട്ടന് ദാദാസാഹേബ് ഫാൽക്കെ അവാർഡ് നൽകി ആദരിച്ചത് കാണുമ്പോൾ സന്തോഷം തോന്നുന്നു.

Continue Reading