ബന്ദിപ്പൂർ കടുവസങ്കേതത്തിൽനിന്ന് കാണാതായ വയോധികൻ്റെ തലയുടെ ഭാഗം കണ്ടെത്തി. മൈസൂരുവിലെ എച്ച്ഡി കോട്ടെ താലൂക്കിൽനിന്ന് കാണാതായ കെഞ്ച(70)യുടെ മൃതദേഹ ഭാഗമാണ് കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബന്ദിപ്പുർ കടുവ സംരക്ഷണകേന്ദ്രത്തിൻ്റെ എൻ ബെഗൂർ റെയ്ഞ്ചിനടുത്തുള്ള വയലിൽ രണ്ടുദിവസം മുൻപ് ജോലിക്കു പോയതായിരുന്നു കെഞ്ച. മടങ്ങിയെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹഭാഗം കണ്ടെത്തിയത്. കെഞ്ചയുടെ ചെരുപ്പുകൾ ഒരു കിടങ്ങിനുസമീപം കണ്ടെത്തിയിരുന്നു. ഏകദേശം 50 മീറ്റർ അകലെനിന്ന് മറ്റു മൃതദേഹഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.