ലക്കുണ്ഡിയിൽ നടക്കുന്ന ഖനനത്തിൽ നവീന ശിലായുഗത്തിൻ്റെ ശേഷിപ്പുകൾ കണ്ടെത്തി. 10000 ബിസി- 2000 ബിസി കാലഘട്ടമാണ് നവീന ശിലായുഗം. കോട്ടെ വീരഭദ്രസ്വാമി ക്ഷേത്ര വളപ്പിൽ നിന്ന് ശിലാപീഠത്തിൻ്റെയും മൺകലശത്തിൻ്റെയും അവശിഷ്ടമാണ് കണ്ടെത്തിയത്. ചുലൂക്യ, രാഷ്ട്രകൂട, ഹൊയ്സാല, കൽച്ചൂരി, വിജയനഗര ഭരണകൂടങ്ങളുടെ പുരാവസ്തു ശേഷിപ്പുകളാണ് ലക്കുണ്ഡിയിലുള്ളത്. 2024 നവംബറിൽ ഇവിടെ നിന്ന് വൻ പുരാവസ്തു ശേഖരം കുഴിച്ചെടുത്തിരുന്നു.
വീട് നിർമ്മാണത്തിനായി കുഴിക്കുന്നതിനിടെ ഇവിടെ നിന്ന് 470 ഗ്രാം സ്വർണാഭരണങ്ങളും നാണയങ്ങളും കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് സർക്കാർ ഇവിടെ ഖനനത്തിന് ഉത്തരവിടുകയായിരുന്നു.