ബാഗ്ലൂർ ജാലഹള്ളിയിലുള്ള ശ്രീ മുത്വാലമ്മ ക്ഷേത്രാങ്കണത്തിൽവെച്ച് മാർച്ച് മൂന്നിന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയുടെ കൂപ്പൺ മുൻ കോർപ്പറേറ്റർ മമത വാസുദേവും ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് വാസുദേവും ചേർന്ന് നിർവഹിച്ചു.
മാർച്ച് മൂന്നിന് ആറ്റുകാൽ ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാലയുടെ സമയത്തുതന്നെയാണ് ജാലഹള്ളിയിലുള്ള ശ്രീ മുത്വാലമ്മ ക്ഷേത്രത്തിലും പൊങ്കാല അർപ്പിക്കുവാൻ സൗകര്യമൊരിക്കിയിരിക്കുന്നത്.
എൻ എസ് എസ് (കെ) കരയോഗത്തിൻ്റെ നേതൃത്വത്തിലാണ് പൊങ്കാല നടത്തുന്നത്. പൊങ്കാല അർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ കൂപ്പൺ മുൻകൂർ ബുക്കു ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിട്ടുവരങ്ങൾക്ക് ഫോൺ 9902576565.