ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശർമയുടെയും റിങ്കു സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് എടുത്തത്. 84 റൺസാണ് (35 പന്തിൽ ) അഭിഷേക് എടുത്തത്. അഞ്ച് ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്.
44 റൺസാണ് റിങ്കു സിംഗ് എടുത്തത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (32 റൺസ്) ഹാർദിക് പാണ്ഡ്യ (25 റൺസ്) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.