ഓൾ ഇന്ത്യ കെഎംസിസി ബംഗളുരു പീനിയ ദാസറഹള്ളി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എഐകെഎംസിസി ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ അഷ്റഫിൻ്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി അമീർ സ്വാഗതമാശംസിച്ചു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് നാസർ വി.കെ, സെക്രട്ടറി റഹീം ചാവശ്ശേരി എന്നിവർ സംസാരിച്ചു.
ഷാഫി നിസാമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. റസാഖ് മൗലവി, ഹാരിസ്, സന്തോഷ് കുമാർ, മുരളി,!സന്തോഷ് ടി ജോൺ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സലീം നന്ദി രേഖപ്പെടുത്തി. മേഖലയിലെ നിരവധി പ്രവർത്തകരും പൊതുജനങ്ങളും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.