തിരുവനന്തപുരത്ത് വൻ കവർച്ച; 90 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്നു
തിരുവനന്തപുരം വെണ്ണിയൂരിരിലെ വീട്ടിൽ നിന്ന് 90 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്നന്നു. ഇന്നലെ രാത്രി റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിൻ്റെ വീട്ടിൽ നിന്നാണ് 90 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്നത്. വീട്ടില്‍ ആളുകൾ ഇല്ലാത്ത സമയത്താണ് കവര്‍ച്ച നടന്നത്. വീടിൻ്റെ രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന 90 പവൻ്റെ സ്വർണവും താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപമാണ് മോഷണം പോയത്. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ്
തൃശൂരിൽ കൂട്ട ആത്മഹത്യാശ്രമം; ആറ് വയസ്സുകാരി മരിച്ചു
തൃശൂരിലെ ചേലക്കരയിൽ കൂട്ടആത്മഹത്യാശ്രമത്തിൽ ആറ് വയസ്സുകാരി മരിച്ചു. മേപ്പാടം സ്വദേശി അണിമ (6) ആണ് മരിച്ചത്. ചേലക്കര അന്തിമഹാകാളൻ കാവിലാണ് സംഭവം. അമ്മയും മക്കളുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട് അടച്ചിരിക്കുന്നത് കണ്ട നാട്ടുകാർ പരിശോധിച്ചപ്പോഴാണ് അമ്മയേയും മക്കളേയും അവശനിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ആറു വയസുകാരി മരിക്കുകയായിരുന്നു. അമ്മയും സഹോദരനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മക്കൾക്ക് വിഷം കൊടുത്തതിന് ശേഷം അമ്മയും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ
കേരളത്തിൽ 600 എം.ബി.ബി.എസ് സീറ്റുകൾകൂടി അനുവദിച്ചു
കേരളത്തിൽ 600 എം.ബി.ബി.എസ് സീറ്റുകൾകൂടി അനുവദിച്ചുകേരളത്തിൽ 600 എം.ബി.ബി.എസ് സീറ്റുകൾകൂടി അനുവദിച്ച് ആരോഗ്യസർവകലാശാല വിജ്ഞാപനം പുറത്തിറക്കി. പുതുതായി അനുവദിച്ച ഈ സീറ്റുകളിൽ ഇക്കൊല്ലം തന്നെ പ്രവേശനം നടത്താൻ കഴിയും. നാഷണൽ മെഡിക്കൽ കമ്മിഷൻ്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണിത്. ഇതോടെ സംസ്ഥാനത്ത് എം ബി ബി എസ് സീറ്റുകൾ 5155 ആയി.തിരുവനന്തപുരം എസ്,യു ടിയിൽ 150ൽ നിന്ന് 200, കൊല്ലത്തെ ട്രാവൻകൂർ മെഡിക്കൽ കോളേജിൽ സീറ്റ് 150ൽ നിന്ന് 200, വാണിയംകുളം
കർണാടകയിൽ സിനിമാടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന പുതിയ ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്‌തു
സിനിമാടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന കർണാടകസർക്കാർ കൊണ്ടുവന്ന പുതിയ ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്‌തു. മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് രവി വി. ഹൊസമണിയാണ് പുതിയ ചട്ടം നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞത്. സിനിമാടിക്കറ്റിന് പരിധി ഏർപ്പെടുത്താൻ സർക്കാരിന് അധികാരമില്ലെന്ന് അസോസിയേഷനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്‌തഗി വാദിച്ചു. സർക്കാരിൻ്റെ തീരുമാനം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും വലിയ തുക മുതൽമുടക്കിയാണ് മൾട്ടിപ്ലക്സുകൾ ആരംഭിച്ചിരിക്കുന്നതെന്നും അസോസിയേഷൻ വാദിച്ചു.
ദസറയുടെ നിറവിൽ മൈസൂരു
ദസറയുടെ നിറവിൽ മൈസൂരു നഗരം. ആയിരക്കണക്കിന് ആളുകൾ ദസറ നഗരിയായ മൈസൂരുവിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. മൈസൂരുവിലേക്ക് ഇനിയുള്ള ദിവസങ്ങളിൽ മലയാളികളടക്കമുള്ള സഞ്ചാരികളുടെ വൻ ഒഴുക്കായിരുക്കും. നഗരം പൂർണമായും ഇപ്പോൾ ദീപാലംകൃതമാണ്. ഭക്ഷ്യമേള, പുഷ്പമേള എന്നിവിടങ്ങളിൽ ദസറയുടെ ആദ്യദിനങ്ങളിൽ സഞ്ചാരികൾ ഒഴുകിയെത്തി. കഴിഞ്ഞ ദിവസം കൊട്ടാര അങ്കണത്തിൽ നടന്ന സംഗീതനിശ ശ്രവിക്കാനും നിരവധിപേർ എത്തിയിരുന്നു. ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡൻ, കുപ്പണ്ണ പാർക്ക് എന്നിവിടങ്ങളിലെ പുഷ്പോത്സവവും ആസ്വദിക്കാനെത്തുന്ന കുടുംബങ്ങൾ ഒട്ടേറെയാണ്. 40,000-ത്തിലധികം പൂച്ചട്ടികളിലായി
ഏഷ്യാ കപ്പ് ട്വൻറി20: ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് വിജയം
ഏഷ്യാ കപ്പ് ട്വൻറി20 ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തോൽപിച്ച് പാകിസ്താൻ. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ആറു വിക്കറ്റിന് തോൽവി വഴങ്ങിയതിൻ്റെ ക്ഷീണത്തിൽ ജയം അനിവാര്യമെന്ന നിലയിൽ കളത്തിലിറങ്ങിയ പാക് പട 18 ഓവറിലാണ് വിജയ ലക്ഷ്യം കുറിച്ചത് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം നേടിയത്.പാകിസ്താനെതിരെ തകർച്ചയോടെ
ഓപ്പറേഷൻ നുംഖോർ; ദുൽഖർ സൽമാനുൾപ്പെടെ നോട്ടീസ് അയക്കും
ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിൽ എത്തിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കസ്റ്റംസ് അന്വേഷണം വ്യാപകമാക്കുന്നു. 36 വാഹനങ്ങൾ ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തതായി കസ്റ്റംസ് കമ്മീഷണർ ടിജു തോമസ് പറഞ്ഞു. കേരളത്തിൽ ഇതുപോലെ 150 മുതൽ 200 വരെ വാഹനങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ എംബസിയുടെയും ഇന്ത്യൻ ആർമിയുടെയും ഇന്ത്യൻ എംബസി യുടെയും പേര് ഉപയോഗിച്ചാണ് വാഹനം രജിസ്റ്റർ ചെയ്യുന്നത്.
മെസിയെ കാണാൻ എല്ലാവർക്കും സൗകര്യം ഒരുക്കും: മന്ത്രി വി. അബ്ദുറഹിമാൻ
കേരളത്തില്‍ എത്തുന്ന മെസിയെ കാണാൻ എല്ലാവർക്കും സൗകര്യം ഒരുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. നവംബറിൽ തന്നെ മത്സരം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. മത്സരം സംബന്ധിച്ച് പ്രഖ്യാപനവും തീയതിയും മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും മന്ത്രി അബ്ദുറഹിമാൻ അറിയിച്ചു. അർജൻ്റീന ടീം പ്രതിനിധി ഹെക്ടര്‍ ഡാനിയല്‍ കബ്രേര സംതൃപ്തനാണ്. പ്രധാനമായും ഫീൽഡാണ് പരിശോധിച്ചത്. കലൂരിലേത് നല്ല ഫീൽഡാണ് എന്നും അദ്ദേഹം പറഞ്ഞു. കൊച്ചി തിരഞ്ഞെടുത്തത് എല്ലാ സൗകര്യങ്ങളും പരിഗണിച്ചാണ് എന്നും മന്ത്രി വി അബ്ദുറഹിമാൻ
കഞ്ചാവും എംഡിഎംഎയും കേരളത്തിൽ എത്തിച്ച് വില്പന; ആംബുലൻസ് ഡ്രൈവർ പിടിയിൽ
ബെംഗളൂരുവിൽ നിന്ന് കേരളത്തിൽ കഞ്ചാവും എംഡിഎംഎയും എത്തിച്ച് വില്പന നടത്തിയ ആംബുലൻസ് ഡ്രൈവർ പിടിയിൽ. പ്രാവച്ചമ്പലത്ത് വെച്ച് നടന്ന എക്‌സൈസ് പരിശോധനയിൽ ലഹരി വസ്തുക്കളുമായി വട്ടപ്പാറ സ്വദേശി സന്ദീപ്(22) ആണ് പിടിയിലായത്. 2.52 ഗ്രാം എംഡിഎംഎയും 22 ഗ്രാം കഞ്ചാവും ഇയാളുടെ പക്കൽ നിന്നും എക്‌സൈസ് പിടിച്ചെടുത്തു. ഇയാൾ ബെംഗളൂരുവിൽ നിന്നാണ് ലഹരി വസ്തുക്കൾ കേരളത്തിൽ എത്തിച്ചിരുന്നത് എന്നാണ് വിവരം. മൊത്ത വ്യാപാരികളിൽ നിന്നും വാങ്ങുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക്
ചങ്ങല കൊണ്ട് കൈകാലുകൾ ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
പുനലൂരിൽ ചങ്ങല കൊണ്ട് കൈകാലുകൾ ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പത്തനാപുരം റോഡിൽ മുക്കടവ് ജംഗ്ഷനു സമീപത്തെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെ നാളുകളായി തോട്ടത്തിൽ ടാപ്പിംഗ് ജോലികൾ നടക്കാത്തതിനാൽ പ്രദേശം കാട് പിടിച്ചു കിടക്കുകയാണ്. കാന്താരി ശേഖരിക്കുവാനായി ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഇവിടെ എത്തിയ പ്രദേശവാസിയാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പുനലൂർ പോലീസിൻ്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്