കേരളത്തില്‍ എത്തുന്ന മെസിയെ കാണാൻ എല്ലാവർക്കും സൗകര്യം ഒരുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. നവംബറിൽ തന്നെ മത്സരം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. മത്സരം സംബന്ധിച്ച് പ്രഖ്യാപനവും തീയതിയും മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും മന്ത്രി അബ്ദുറഹിമാൻ അറിയിച്ചു.
അർജൻ്റീന ടീം പ്രതിനിധി ഹെക്ടര്‍ ഡാനിയല്‍ കബ്രേര സംതൃപ്തനാണ്. പ്രധാനമായും ഫീൽഡാണ് പരിശോധിച്ചത്. കലൂരിലേത് നല്ല ഫീൽഡാണ് എന്നും അദ്ദേഹം പറഞ്ഞു. കൊച്ചി തിരഞ്ഞെടുത്തത് എല്ലാ സൗകര്യങ്ങളും പരിഗണിച്ചാണ് എന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. മെസിയും സംഘവും കേരളത്തില്‍ എത്തുമെന്ന് അര്‍ജൻ്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഗസ്റ്റില്‍ സ്ഥിരീകരിച്ചിരുന്നു.