പുനലൂരിൽ ചങ്ങല കൊണ്ട് കൈകാലുകൾ ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പത്തനാപുരം റോഡിൽ മുക്കടവ് ജംഗ്ഷനു സമീപത്തെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെ നാളുകളായി തോട്ടത്തിൽ ടാപ്പിംഗ് ജോലികൾ നടക്കാത്തതിനാൽ പ്രദേശം കാട് പിടിച്ചു കിടക്കുകയാണ്. കാന്താരി ശേഖരിക്കുവാനായി ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഇവിടെ എത്തിയ പ്രദേശവാസിയാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പുനലൂർ പോലീസിൻ്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Posts