സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ആശമാര്‍ ജോലി ചെയ്യുന്നത് സംസ്ഥാനത്തിനുവേണ്ടിയാണ്. അതുകൊണ്ട് തന്നെ അവരുടെ പ്രഥമ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. ഉചിതമായ നടപടിയെടുത്ത് ഇപ്പോഴത്തെ പ്രശ്നം പരിഹരിച്ചാൽ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് താൻ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഒരു വിഭാഗം ആശ വർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം 44ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ആശമാർ നിലവിൽ കൂട്ട ഉപവാസമാണ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബിജെപി അധ്യക്ഷൻ്റെ പ്രതികരണം. ആശാവര്‍ക്കര്‍മാരുടെ സമരത്തോട് സംസ്ഥാന സര്‍ക്കാര്‍ അനുഭാവം കാണിക്കണമെന്നും അവരുടെ പ്രശ്നം വേഗത്തിൽ പരിഹരിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

‘കുറഞ്ഞ തുകയാണ് ആശാ വർക്കർമാർക്ക് നൽകാനുള്ളത്. അല്ലാതെ കോടികളൊന്നുമല്ല, അത് സംസ്ഥാനത്തിന് നൽകി ഇപ്പോഴത്തെ പ്രശ്നം തീര്‍ക്കാം. കേന്ദ്രം തന്നില്ലെന്ന് പറഞ്ഞ് അവര്‍ക്ക് പണം നൽകാതെയിരിക്കുകയല്ല വേണ്ടത്. ആശമാര്‍ ജോലി ചെയ്യുന്നത് സംസ്ഥാനത്തിനു വേണ്ടി ആയതിനാൽ അവരുടെ പ്രഥമ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും’ ബിജെപി അധ്യക്ഷൻ പറഞ്ഞു.

Related Posts