ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞുട്ടൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മോർസെ ഡ്രാഗൺ എൻ്റർടൈൻമെൻ്റ് ആണ് ‘916 കുഞ്ഞുട്ടൻ’ നിർമിക്കുന്നത്. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞുട്ടൻ. ഈ ചിത്രത്തിൽ ഗിന്നസ് പക്രു കൂടാതെ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇടവേള ബാബു, ഷാജു ശ്രീധർ, കോട്ടയം രമേഷ്, നോബി മാർക്കോസ്, ഡയാന ഹമീദ്, വിജയ് മേനോൻ, സുനിൽ സുഖദ, ബിനോയ് നമ്പാല, നിയാ വർഗീസ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി.ജി. രവി, ഇ.എ. രാജേന്ദ്രൻ, സീനു സോഹൻലാൽ, അരിസ്റ്റോ സുരേഷ്, ശിവജി ഗുരുവായൂർ, ബിനു അടിമാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. പൂർണ്ണമായും കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന ഒരു ഫാമിലി എൻ്റർടെയ്‌നർ ചിത്രമാണ് 916 കുഞ്ഞുട്ടൻ.