വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ്. സിബിഐ കുറ്റപത്രം അംഗീകരിച്ചാണ് എറണാകുളം സിബിഐ കോടതി നടപടി. ഏപ്രിൽ 25ന് ഇരുവരും കോടതിയിൽ ഹാജരാകണം. നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും യഥാർത്ഥ കുറ്റവാളികളിലേക്ക് എത്താനാവാത്തതിനാലാണ് തങ്ങളെ സിബിഐ പ്രതിചേർത്തതെന്ന് കുട്ടികളുടെ അമ്മ പ്രതികരിച്ചു.
അന്വേഷണസംഘം നൽകിയ 6 കുറ്റപത്രങ്ങൾ അംഗീകരിച്ചാണ് എറണാകുളം സിബിഐ കോടതി നടപടി.
കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും തെറ്റ് ചെയ്‌തിട്ടില്ലെന്നും വാളയാർ കുട്ടികളുടെ അമ്മ പ്രതികരിച്ചു. കുറ്റപത്രം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പരാതി നൽകിയ കാര്യം അഭിഭാഷകൻ കോടതിയിൽ അറിയിച്ചെങ്കിലും സ്റ്റേ ഇല്ലാത്തതിനാൽ ഇക്കാര്യം കോടതി അംഗീകരിച്ചില്ല. രക്ഷിതാക്കളെ പ്രതിചേർത്ത നടപടി ആസൂത്രിതമാണെന്ന് അഭിഭാഷകൻ വ്യക്തമാക്കി.