ഇത്തവണ വിഷുക്കണിയുമായി മൂന്ന് ചിത്രങ്ങളാണ് കൊട്ടക നിറയ്ക്കാനെത്തുന്നത്. മമ്മൂട്ടിച്ചിത്രം മമ്മൂട്ടിച്ചിത്രം ‘ബസൂക്ക’, നസ്‌ലിൻ്റെയും ടീമിൻ്റെയും ‘ആലപ്പുഴ ജിംഖാന’, ബേസിൽ ജോസഫിൻ്റെ ‘മരണമാസ്’ എന്നിവയാണ് മലയാളത്തിലെ വിഷു റിലീസുകൾ
നസ്സൻ്റെയും മമ്മൂട്ടിയുടേയും ചിത്രങ്ങളോട് മാറ്റുരക്കാൻ മലയാളത്തിലെ ഹിറ്റ് മെഷിൻ എന്നറിയപ്പെടുന്ന ബേസിൽ ജോസഫിൻ്റെ ‘മരണമാസ്’ എന്ന ചിത്രവും വിഷുവിന് എത്തുന്നുണ്ട്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് നടൻ ടൊവിനോ തോമസ് ആണ്. നടൻ സിജു സണ്ണി കഥയെഴുതി സിജുവും ശിവപ്രസാദും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിൽ സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും വേഷമിടുന്നു. ചിത്രത്തിലെ പാട്ടുകൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. കോമഡി ഴോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.