ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 റിലീസ് ചെയ്ത് ഏഴാം ദിനം ആയപ്പോൾ ആഗോള ബോക്സ്ഓഫീസിൽ കൊയ്തെടുത്തത് 200 കോടി. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാല്‍ നായകനായെത്തിയ 200 കോടി ചിത്രമായി മാറി ദൃശ്യം 3.
500 തിയറ്ററുകളിലാണ് കേരളത്തില്‍ ദൃശ്യം 3 പ്രദര്‍ശിപ്പിക്കുന്നത്. യു/എ 13+ സർട്ടിഫിക്കറ്റാണ് ദൃശ്യം 3യ്ക്ക് ലഭിച്ചിരുന്നത്. ഏപ്രിൽ രണ്ടിന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മേയ് 21 ലേക്ക് നീട്ടുകയായിരുന്നു.
മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തര് അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്.