ഇന്ദ്രൻസ്, മധുബാല എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ചിന്ന ചിന്ന ആസൈ’ എന്ന ചിത്രത്തിൻ്റെ ആഗോള റിലീസ് ജൂൺ 19ന്. നാളുകൾക്ക് ശേഷമാണ് ശക്തമായ മധുബാല മലയാളത്തിൽ എത്തുന്നത്. ദുൽഖർ സൽമാൻ്റെ വോറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുക. ബാബുജി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മാണം. പൂർണമായും വാരണാസിയിൽ ആണ് ചിന്ന ചിന്ന ആസൈ ചിത്രീകരിച്ചത്.

ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എൻ്റെ നാരായണി’ക്ക് ശേഷം വർഷ വാസുദേവ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പർശിയായ സംഗീതത്തിൻ്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം : ഫയിസ് സിദ്ധിഖ്, എഡിറ്റർ : റെക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി.സി വിഷ്ണു ഗാനങ്ങൾ അൻവർ അലി, ഉമ ദേവി, വരുൺ ഗ്രോവർ, ഗജ്‌നൻ മിത്‌കേ, ഗായകർ : ചിന്മയി ശ്രീപദ, കപിൽ കപിലൻ, ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, പി. ആർ. ഒ: ശബരി.

Related Posts