മാനസിക സമ്മര്‍ദ്ദം കാരണം അമ്മ സംഘടനയിലെ ട്രഷറര്‍ സ്ഥാനം രാജിവെയ്‌ക്കുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. അമ്മയിലെ ട്രഷറര്‍ സ്ഥാനം താന്‍ ആസ്വദിച്ചിരുന്നതായും എന്നാല്‍ ജോലിത്തിരക്കുകള്‍ കാരണമാണ് മറ്റ് ഉത്തരവാദിത്വങ്ങള്‍ കൂടി എല്‍ക്കാന്‍ കഴിയാതെ വന്നതിനാലാണ് ഈ സ്ഥാനം രാജിവെയ്‌ക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ കുറിപ്പില്‍ പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പുതിയ ട്രഷറര്‍ വരുന്നതുവരെ ആ സ്ഥാനത്ത് തുടരുമെന്നും തൻ്റെ പ്രവര്‍ത്തനകാലയളവില്‍ എല്ലാ പിന്തുണയും നല്‍കിയ ട്രസ്റ്റിനോടും സഹപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചു.

വൻവിജയം സമ്മാനിച്ച മാര്‍ക്കോ ഉണ്ണി മുകുന്ദൻ്റെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. മലയാളം സൂപ്പര്‍ താരപദവി ആഗ്രഹിച്ചിരുന്ന ഉണ്ണിയ്‌ക്ക് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരപദവിയാണ് മാര്‍ക്കോ സമ്മാനിച്ചത്.

Related Posts