വെളക്കരം കുത്തനെ കൂട്ടി രണ്ട് വർഷം തികയും മുമ്പേ വീണ്ടും വർദ്ധനയ്ക്ക് നീക്കം തുടങ്ങി. വർഷത്തിൽ ഏപ്രിൽ ഒന്നിന് 5 ശതമാനം തുക കൂട്ടാമെന്ന കേന്ദ്ര നിർദ്ദേശം ചൂണ്ടിക്കാട്ടി വാട്ടർ അതോറിട്ടി ജനങ്ങളെ പിഴിയാനൊരുങ്ങുന്നത്.
വ്യവസ്ഥ പ്രകാരം 2021 ലാണ് എല്ലാ വർഷവും 5 ശതമാനം നിരക്ക് വർദ്ധിപ്പിക്കണമെ ന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയത്. 2022 ൽ കേരളം 5 ശതമാനം നിരക്ക് കൂട്ടിയെങ്കിലും 2023 ലും 2024 ലും കേന്ദ്ര നിർദ്ദേശപ്രകാരം കൂട്ടിയില്ല. കരണമെന്തെന്നാൽ 2023 ഫെബ്രുവരി 3 ന് ലിറ്ററിന് ഒരു പൈസ വീതം സ്വന്തം നിലയിൽ കുത്തനേ കൂട്ടിയിരുന്നു. 10,000 ലിറ്ററിൻ്റെ മിനിമം നിരക്ക് 44ൽ നിന്ന് 144 രൂപയായി ഉയർത്തി. 10 ശതമാനമാണ് കൂട്ടുന്നതെങ്കിൽ, ഗാഹിക മിനിമം നിരക്ക് 144 ൽ നിന്ന് 158 രൂപയാവും ഉണ്ടാവുക. രണ്ടു മാസത്തിൽ ശരാശരി 40,000 ലിറ്റർ ഉപയോഗിക്കുന്നവർക്ക് 731 രൂപയാവും. (നിലവിൽ 665 രൂപ) നിലവിലെ നിരക്ക് പ്രകാരം 5,000 ലിറ്റർ 216 രൂപ, 20,000 ലിറ്റർ 288 രൂപ, 25,000 ലിറ്റർ 366 രൂപ, 30,000 ലിറ്റർ 443 രൂപ, 35,000 ലിറ്റർ 582 രൂപ എന്ന തോതിൽ ആണ്. 2023 ഫെബ്രുവരി 3 ന് ലിറ്ററിന് ഒരു പൈസ വീതം സ്വന്തം നിലയിൽ കുത്തനേ കൂടിയതിനാൽ ഇതിനൊപ്പം കേന്ദ്ര നിർദ്ദേശവും നടപ്പാക്കിയാൽ ഉണ്ടാകുന്ന പ്രതിഷേധം ഭയന്ന് സർക്കാർ വർദ്ധിപ്പിക്കാതിരുന്നതാണ്. അതേസമയം, വായ്പ വേണമെങ്കിൽ ഇത്തവണ വർദ്ധന കൂടിയേ തീരൂവെന്നാണ് കേന്ദ്ര നിലപാടെന്ന് വാട്ടർ അതോറിട്ടി പറയുന്നു. ഈ അവസരം മുതലാക്കി 2024 ലേതും ചേർത്ത് സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.