കുപ്രസിദ്ധ ഗുണ്ട ലോറൻസ് ബിഷ്ണോയി ഫോൺ വിളിച്ചുവെന്ന ആരോപണവുമായി ബിഹാർ മന്ത്രി. 30 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഫോണിൽ ഭീഷണി.
ബിഹാർ മന്ത്രിമന്ത്രി സന്തോഷ് കുമാർ സിംഗിനാണ് ഫോൺ കോൾ ഭീഷണി ലഭിച്ചത്. മുംബൈയിൽ കൊലചെയ്യപ്പെട്ട എൻ.സി.പി നേതാവ് ബാബ സിദ്ദിഖിയുടെ അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയാണ് ഫോൺ കോൾ എന്ന് മന്ത്രി പറയുന്നു. ലോറൻസ് ബിഷ്ണോയി ആണെന്ന് സ്വയം പരിചയപ്പെടുത്തികൊണ്ടായിരുന്നു ഫോൺ വിളിച്ചയാൾ 30 ലക്ഷം രൂപ ആവശ്യപ്പെത്. ഫോൺ കോൾ ഭീഷണിക്ക് വഴങ്ങാൻ വിസമ്മതിച്ച മന്ത്രി വിഷയം ഡി.ജി.പിയെ അറിയിച്ചിരിക്കുകയാണ്. പൊലീസ് ഈ വിഷയം ഗൗരവത്തിലെടുത്തിലെടുത്തതായി അറിയിച്ചിട്ടുണ്ട്.