സുബ്രതോ കപ്പ് ദേശീയ സ്‌കൂൾ ഫുട്‌ബാൾ; കേരളത്തിന് കിരീടം
സുബ്രതോ കപ്പ് ദേശീയ സ്‌കൂൾ ഫുട്‌ബാൾ ടൂർണമെൻ്റിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ കിരീടം ചൂടി കേരളം. ചരിത്രത്തിൽ ആദ്യമായാണ് കേരളം സുബ്രതോ കപ്പ് സ്വന്തമാക്കുന്നത്. ഗോകുലം കേരള എഫ്.സി പരിശീലനം നൽകുന്ന കോഴിക്കോട് ഫാറൂഖ് ഹയർ സെക്കൻഡറി സ്‌കൂളാണ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഫൈനലിൽ സി.ബി.എസ്.ഇയെ പ്രതിനിധീകരിച്ച് ഇറങ്ങിയ അമിനിറ്റി സ്‌കൂളിനെയാണ് കേരളം കീഴടക്കിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു വിജയം. സെമിയിൽ മിസോറാമിൽ നിന്നുള്ള ആർ എം.എസ്
കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; കെ.എം.ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു
കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകൻ കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്എച്ച്ഒ ആകുളത്തെ വീട്ടിൽ നിന്നാണ് കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണക്കേസിൽ കെ എം ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഷൈൻ നൽകിയ കേസിനെക്കുറിച്ച് ഷാജഹാന്‍ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. എഫ്ഐആറിനെക്കുറിച്ച് സ്‌ത്രീയുടെ പേര് പറഞ്ഞായിരുന്നു
കാമ്പസിലൂടെ പൊതു വാഹന ഗതാഗതം അനുവദിക്കില്ല; സിദ്ധരാമയ്യയുടെ ആവശ്യം തള്ളി വിപ്രോ ചെയർമാൻ
സർജാപൂർ വിപ്രോ കാമ്പസിലൂടെ പരിമിതമായ വാഹന ഗതാഗതം അനുവദിക്കണമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭ്യർഥന വിപ്രോ ചെയർമാൻ അസിം പ്രേംജി നിരസിച്ചു. കാമ്പസ് പൊതുഗതാഗതത്തിന് അനുയോജ്യമല്ലെന്നും കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ സ്വത്താണെന്നും അദ്ദേഹം പറഞ്ഞു. കാമ്പസിലൂടെ പൊതുഗതാഗതം അനുവദിക്കുന്നത് കാമ്പസിൻ്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും ഇത് സുസ്ഥിരവും ദീർഘകാലവുമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൻ്റെ ഗതാഗത വെല്ലുവിളികൾ പരിഹരിക്കുന്നതിന് ആവുന്ന സഹകരണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.രാജ സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി തുടരും
സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി.രാജയെ വീണ്ടും തെരഞ്ഞെടുത്തു. രാജയ്ക്ക് ഇളവു നൽകിയാണ് ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. 75 വയസ് പ്രായപരിധി കടന്ന രാജയെ കൗൺസിലിൽ ഉൾപ്പെടുത്തിയതിനെതിരെ കേരളം അടക്കമുള്ള ഘടകങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. കേരളം, തമിഴ്നാട്, ഡൽഹി, ആന്ധ്ര എന്നീ ഘടകങ്ങളാണ് എതിർപ്പ് രേഖപ്പെടുത്തിയത്. പാർട്ടി കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഇത് അസാധരണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്നുള്ള പ്രതിനിധികളായ ആർ.ലതാ ദേവി, രാജാജി മാത്യു തോമസ്,
ലൈംഗിക ചൂഷണം; ബെംഗളൂരുവില്‍ മലയാളി കായികാധ്യാപകൻ്റെ പേരില്‍ പോലീസ് കേസെടുത്തു
ബെംഗളൂരുവില്‍ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ മലയാളി കായികാധ്യാപകൻ്റെ പേരില്‍ പോലീസ് കേസെടുത്തു. ബെംഗളൂരു ഗൊട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളില്‍ ക്രിക്കറ്റ് അധ്യാപകനായ അഭയ് മാത്യുവിൻ്റെ പേരിലാണ് കേസെടുത്തത്. ഭർത്താവുമായി വേർപിരിഞ്ഞ യുവതിയാണ് പരാതി നൽകിയത്. ഇവർക്ക് ഒരു മകളുമുണ്ട്. ഇവർക്ക് സഹായം വാഗ്‌ദാനം ചെയ്‌ത് അടുപ്പം കാണിച്ചു പ്രതി ഇവരോടൊപ്പം 2 വർഷമായി ലിവിങ് ടുഗതർ ആയി താമസിച്ചുവരികയായിരുന്നു. അടുത്തിടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ
കെഎസ്ആർടിസിയുടെ പുത്തൻ എസി സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ടു
കെഎസ്ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ ഹൊസൂറിന് സമീപത്തുവെച്ചാണ് അപകടം. ബെംഗളൂരുവിലെ പ്രകാശ് ബോഡി വർക് ഷോപ്പിൽ നിന്ന് കെഎസ്ആർടിസിക്ക് ഡെലിവറി നൽകാൻ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിനിടെ തമിഴ്നാട്ടിലെ ഹൊസൂറിന് സമീപത്തുവെച്ച് മുന്നിൽ ഉണ്ടായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന് പിന്നിൽ മറ്റൊരു ലോറിയും ഇടിച്ചു. കെഎസ്ആര്‍ടിസിക്കായി ആകെ 143 പുതിയ ബസുകളാണ് വാങ്ങിയിരുന്നത്.
കേരളത്തിൽ മഴ കനക്കുന്നു; മത്സ്യബന്ധനത്തിന് വിലക്ക്
കേരളത്തിൽ മഴ കനക്കുന്നു. ഇന്ന് മുതൽ സെപ്തംബർ 27 വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ
കേരള സമാജം ബാംഗ്ലൂർ, കൻ്റോൺമെൻ്റ് സോൺ ഓണാഘോഷം ഒക്ടോബർ 12ന്
കേരള സമാജം ബാംഗ്ലൂർ, കൻ്റോൺമെൻ്റ് സോണിൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘നമ്മ ഓണം 2025’, ഒക്ടോബർ 12ന് വസന്ത് നഗറിലെ ഡോ.ബി.ആർ.അംബേദ്‌കർ ഭവാനിൽവച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും. കേന്ദ്രമന്ത്രി ശോഭ കരന്തലജെ, കർണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി ബൈരതി സുരേഷ്, കേരള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ, കേരള ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, പി.സി.മോഹൻ എംപി, എ.സി.ശ്രീനിവാസ് എംഎൽഎ, ഗോപകുമാർ
ആദ്യം എന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു, അത് ഏൽക്കാതിരുന്നപ്പോൾ പുതിയത് കൊണ്ടുവരുന്നു: ഷാഫി പറമ്പിൽ
സി.പി.എമ്മുകാർ ആദ്യം തന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചുവെന്നും അതൊന്നും ഏൽ ക്കാതിരുന്നപ്പോൾ പുതിയത് കൊണ്ടുവരികയാണെന്നും ഷാഫി പറമ്പിൽ. സി.പി.എം വ്യക്തിപരമായ അധിക്ഷേപങ്ങളാണോ 2026 ലേക്ക് കരുതിവെച്ചിരിക്കുന്ന തെര ഞ്ഞെടുപ്പ് തന്ത്രമെന്ന് കോൺഗ്രസ് നേതാവും വടകര എം.പിയുമായ ഷാഫി പറമ്പിൽ. തനിക്കെതിരെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു ഉന്നയിച്ച അധിക്ഷേപങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി. ‘നേരിട്ട് ആരെയെങ്കിലും കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പടിക്കാം എന്നാണ് ഹെഡ്മാഷ് ചോദിക്കുന്നത്’ എന്നാണ് ഷാഫിയെ
ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് നഴ്‌സിങ് വിദ്യാർഥിനി മരിച്ചു
ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് നഴ്‌സിങ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനി വൃന്ദ (20)യാണ് മരിച്ചത്. ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആഹാരം കഴിക്കുന്നതിനിടെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് വൃന്ദ അമ്മയോട് പറഞ്ഞു. ഉടനെ കുഴഞ്ഞുവീണ വൃന്ദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീവനൊടുക്കിയതാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.