സി.പി.എമ്മുകാർ ആദ്യം തന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചുവെന്നും അതൊന്നും ഏൽ ക്കാതിരുന്നപ്പോൾ പുതിയത് കൊണ്ടുവരികയാണെന്നും ഷാഫി പറമ്പിൽ. സി.പി.എം വ്യക്തിപരമായ അധിക്ഷേപങ്ങളാണോ 2026 ലേക്ക് കരുതിവെച്ചിരിക്കുന്ന തെര ഞ്ഞെടുപ്പ് തന്ത്രമെന്ന് കോൺഗ്രസ് നേതാവും വടകര എം.പിയുമായ ഷാഫി പറമ്പിൽ. തനിക്കെതിരെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു ഉന്നയിച്ച അധിക്ഷേപങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി.
‘നേരിട്ട് ആരെയെങ്കിലും കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പടിക്കാം എന്നാണ് ഹെഡ്മാഷ് ചോദിക്കുന്നത്’ എന്നാണ് ഷാഫിയെ കുറിച്ച് സുരേഷ് ബാബു പറഞ്ഞത്, ‘ഷാഫി മാത്രമല്ല കോൺഗ്രസ്സിലെ പല നേതാക്കളും സ്ത്രീ വിഷയത്തിൽ രാഹുലിൻ്റെ അധ്യാപകരാണ്. സ്ത്രീ വിഷയത്തിൽ മുസ്ലീം ലീഗ് നടപടി മാതൃക ആക്കണമെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.
കണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടിയാണ് രാഹുൽ മാങ്കുട്ടത്തിൽ പാലക്കാട് കാണിക്കുന്നതെന്നും ഇ.എൻ സുരേഷ് ബാബു ആരോപിച്ചു. ‘സ്ത്രീ വിഷയത്തിൽ രാഹുലിൻ്റെ ഹെഡ് മാസ്റ്ററാണ് ഷാഫി പറമ്പിൽ. കേറി കേറി മുറത്തിൽ കേറി കൊത്തിയപ്പോൾ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു.
പാലക്കാട് എത്തിയ രാഹുലിനും ഓഫിസിനും സംരക്ഷണം നൽകിയത് കോൺഗ്രസ് നേതൃത്വമാണ്. രാഹുലിന് ആവേശകരമായ സ്വീകരണമാണ് മരണവീട്ടിൽ നേതാക്കൾ നൽകിയത്. രാഹുൽ മങ്കുട്ടത്തിലിനെ പേരിന് പുറത്താക്കുകയും പിന്നിലൂടെ സംരക്ഷണം നൽകുകയും ചെയ്യുകയാണ്’ ഇ.എൻ സുരേഷ് ബാബു പറഞ്ഞു.