സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള വിജ്ഞാപനം വൈകുമെന്ന് സൂചന. തമിഴ്നാട്, പുതുച്ചേരി, ആസാം എന്നിവിടങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പും, ബംഗാളിൽ പല ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പും കഴിഞ്ഞതിനുശേഷമേ കേരളത്തിൽ തെരഞ്ഞെടുപ്പിന് സാധ്യതയുള്ളൂ.

അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം കേരളത്തിൽ മാർച്ച് അവസാന തീയതികളിലേ വരാനിടയുള്ളൂ. ഈ മാസം 9,10 തീയതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ കേരളത്തിൽ വരുന്നുണ്ട്. ഈ സാഹചര്യങ്ങളിൽ അപ്പോൾ തെരഞ്ഞെടുപ്പ് ഏപ്രിൽ അവസാനവാരമോ മേയ് ആദ്യവാരമോ ആകും. നേരത്തെ, മാർച്ച് 15 ഓടെ കേരളത്തിലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് കരുതിയിരുന്നത്.

വിഷു ആയതിനാൽ ഏപ്രിൽ 15 തീയതികളിൽ തെരഞ്ഞെടുപ്പ് വരുന്നത് മാറ്റിവയ്ക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനവും ഒരു കാരണമാണ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച ഉദ്യോഗസ്ഥരുടെ നിയമനങ്ങൾ, മറ്റ് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ്, കേന്ദ്രസേനകളുടെ വിന്യാസം എന്നിവയും കണക്കിലെടുത്തേ തീയതി പ്രഖ്യാപിക്കാൻ ഇടയുള്ളൂ.

Related Posts