മലയാള സിനിമയ്ക്ക് മികച്ച വേഷങ്ങൾ സമ്മാനിച്ച ബാലൻ കെ. നായർ ഓർമ്മയായിട്ട് ഇന്ന് 25 വർഷം. നിഴലാട്ടം എന്ന ചിത്രത്തിലൂടെ 1970 ൽ സിനിമയിലെത്തി 20 വർഷം വെളിത്തിരയിൽ നിറഞ്ഞു നിന്ന് 250 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1991 ൽ കടവ് ആണ് അവസാന ചിത്രം. ബാലൻ കെ. നായർ കോഴിക്കോട്ടെ സജീവമായിരുന്ന നാടക സമിതികളിൽ നിന്നാണ് സിനിമയിൽ എത്തുന്നത്. ആദ്യകാലത്ത് സിനിമയിൽ അധികവും വില്ലൻ വേഷങ്ങളാണ് ലഭിച്ചത്.

വില്ലൻ ചിരിയുടെ പ്രതീകമായി ഇപ്പോഴും പ്രേക്ഷകർ കാണുന്നത് ബാലൻ കെ. നായരുടെ ചിരിയാണ്. ഭരത് പുരസ്‌കാരം 1980 ൽ ലഭിച്ചശേഷം കൂടുതൽ വ്യത്യസ്ത വേഷങ്ങളിൽ അഭിയനയിച്ചു . ആൾക്കൂട്ടത്തിൽ തനിയേയിലെ മാധവൻ നായർ, ഈ നാട്ടിലെ സഖാവ് കൃഷ്ണപിള്ള, 1921 ലെ ബീരാൻ, അമരത്തിലെ പില്ലേച്ചൻ, ഒരു വടക്കൻ വീരഗാഥയിലെ വലിയ കണ്ണപ്പചേകവർ, അബ്‌കാരിയിലെ ചാത്തുണ്ണി തുടങ്ങിയ കഥാപാത്രങ്ങളെ അനശ്വരമാക്കി. ബാലൻ കെ. നായർക്ക് വെളിത്തിരയിൽ കരുത്ത് പകർന്നത് നാടക അഭിനയം തന്നെയായിരുന്നു.

Related Posts