പാലാ നഗരസഭാ ചെയർമാനായി തോമസ് പീറ്ററിനെ (കേരളാ കോൺ. എം) തെരഞ്ഞെടുത്തു. പാർട്ടിയിലെ ധാരണ പ്രകാരമാണ് തോമസ് പീറ്റർ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച നടത്തിയ ചെയർമാൻ തെരത്തെടുപ്പിൽ ആകെയുള്ള 26ൽ 25 അംഗങ്ങൾ പങ്കെടുത്തു. പാലാ ഡിഇഒ സത്യപാലൻ ഭരണാധികാരിയായി. പുതിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട തോമസ് പീറ്റർ നഗരസഭ മൂന്നാം വാർഡ് അംഗമാണ്. രണ്ടാം തവണയാണ് കൗൺസിലറാകുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം കലാ- കായിക സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സിബിൽ തോമസ് മുൻ കൗൺസിലറും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട തോമസ് പീറ്ററിന് നഗരസഭാ ഹാളിൽ സ്വീകരണം നൽകി. വൈസ് ചെയർപേഴ്സൻ ബിജി ചെയർപേഴ്സൻ ബിജി ജോജോ അധ്യക്ഷയായി.