തിരുവനന്തപുരം പനച്ചമൂട് സ്വദേശി പ്രിയംവദയെയാണ് കാണാതായത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രിയംവദയെ കാണാതായിട്ട് രണ്ട് ദിവസമായെന്നാണ് നാട്ടുകാർ പറയുന്നത്. കൊന്നുകുഴിച്ചു മൂടിയെന്നും നാട്ടുകാർ സംശയിക്കുന്നു. പ്രിയംവദയുടെ അയൽവാസി വിനോദിനെ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത് വെളുറട പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സ്ത്രീയെ കൊലപ്പെടുത്തിയെന്ന് ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹം വീടിൻ്റെ പിന്നിൽ കുഴിച്ചിട്ടിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

Related Posts