ബജ്റംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഉദ്യോഗസ്ഥർ മംഗളുരുവിലെത്തിയതായി സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദിവസങ്ങൾക്ക് മുമ്പ് കേസ് കുടുതൽ അന്വേഷണത്തിനായി ഔദ്യോഗികമായി എൻ.ഐ.എക്ക് കൈമാറിയിരുന്നു.

കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നതിനായി എൻ.ഐ.എ ബംഗളൂരു യൂണിറ്റിലെ 10 ഉദ്യോഗസ്ഥരുടെ സംഘമാണ് മംഗളുരുവിലെത്തിയത്. ഡിവൈ.എസ്.പി പവൻ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ 2 ഇൻസ്പെക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ മംഗളുരു സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി) യിലെയും മറ്റ് വകുപ്പുകളിലെയും ഉദ്യോഗസ്ഥരുമായി അവർ ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.

Related Posts