ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് നഴ്‌സിങ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനി വൃന്ദ (20)യാണ് മരിച്ചത്. ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആഹാരം കഴിക്കുന്നതിനിടെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് വൃന്ദ അമ്മയോട് പറഞ്ഞു. ഉടനെ കുഴഞ്ഞുവീണ വൃന്ദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീവനൊടുക്കിയതാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Posts